ന്യൂഡല്‍ഹി: വിവാഹേതര ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് കോടതി. വിവാഹേതരബന്ധങ്ങള്‍ വിവാഹമോചനം തേടാനുളള കാരണമാകാമെങ്കിലും ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് കോടതി. ഭര്‍ത്താവിന്റെ വിവാഹേതരബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തൃനാക്കികൊണ്ട് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്.
ഭര്‍ത്താവിന്റെ പ്രവൃത്തി ഭാര്യയോടുളള വിശ്വാസ ലംഘനമാണ്.എന്നാല്‍ അത് സദാചാരവിരുദ്ധമെന്നതില്‍ കവിഞ്ഞ് ക്രിമിനല്‍ കുറ്റമായി കരുതി ശിക്ഷിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഭര്‍ത്താവ് സദാചാരവിരുദ്ധ പ്രവൃത്തി ചെയ്തപ്പോള്‍ ഭാര്യയ്ക്ക് ആത്മഹത്യയുടെ മാര്‍ഗം തിരഞ്ഞെടുക്കാതെ നിയമപരമായി വിവാഹമോചനം തേടാമായിരുന്നുവെന്നും അഡിഷണല്‍ സെഷന്‍സ് ജഡ്ജി മനോജ് ജെയിന്‍ അഭിപ്രായപ്പെട്ടു.
2011ലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനിടെ ഭര്‍ത്താവിന് വിവാഹേതരബന്ധമുണ്ടെന്ന് അറിഞ്ഞ് യുവതി തൂങ്ങിമരിച്ച കേസിലാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍, കേസില്‍ ഭര്‍ത്താവ് വിവാഹേതരബന്ധത്തിലേര്‍പ്പെട്ടുവെന്ന് തെളിയിക്കാനായിരുന്നില്ല. യുവതിയുടെ സഹോദരനാണ് കോടതിയെ സമീപിച്ചത്.