നഗ്നനായി നിന്ന് സ്വയംഭോഗം വീഡിയോ കോളിൽ പകർത്തി; യുവാവിനു കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ
കൊച്ചി: സോഷ്യൽ മീഡിയയിലെ ലൈംഗികതയാണ് ഇന്ന് ഇ ലോകത്ത് ഏറെ ചർച്ചാവിഷയമായിരിക്കുന്നത്. പറഞ്ഞു, എഴുതിയും, കണ്ടും കേട്ടും ആസ്വദിച്ചും മൊബൈൽ ഫോണും വാട്‌സ്അപ്പും ഫെയ്‌സ്ബുക്കും മലയാളിയുടെ ലൈംഗിക അവയവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇവിടെയാണ് സോഷ്യൽ മീഡിയയിലെ ലൈംഗിക ചതിക്കുഴിയിൽ കുടുങ്ങിയ യുവാവിന്റെ കഥ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സൈബർ വിദഗ്ധനുമായ രതീഷ് ആർ മേനോൻ വ്യക്തമാക്കിയത്. രതീഷിന്റെ പോസ്റ്റ് ഇങ്ങനെ
ഇന്നലെ പതിവ് പോലെ ഞാൻ ഇവിടെ പോസ്റ്റുകളിൽ കുറേ കമന്റുകൾക്കൊക്കെ മറുപടി നൽകി ഏകദേശം രാവിലെ രണ്ട് മണി ആയപ്പോൾ ആണു കിടന്നുറങ്ങിയത്,എന്റെ പതിവ് സമയം അതാണു. ആറര മണി ആകുംബോ ഷട്ടിൽ കളി ഉള്ളതിനാൽ അതിനു എഴുന്നേൽക്കുകയും ചെയ്യും. ഏകദേശം മൂന്നര മണി ആയപ്പോൾ മുതൽ എനിക്ക് ഒരു നംബറിൽ നിന്നും കോൾ വരുന്നു.എനിക്ക് വേണ്ടപ്പെട്ട സുഹൃത്തുക്കളുടേയോ കുടുംബാംഗങ്ങളുടേയോ അല്ലാത്തതിനാൽ ഞാൻ കോൾ എടുത്ത് ഉറക്കം കളയാൻ പോയില്ല,അഞ്ചു മണി ആയിട്ടുണ്ടാകും,അമ്മ വന്ന്! വിളി തുടങ്ങി,ആകെ കിടന്നുറങ്ങുന്ന നിസ്സാര സമയമാണു.അത് അമ്മയ്ക്കറിയാം പിന്നെന്തിനാ ശല്യപ്പെടുത്തുന്നത് എന്നാലോചിച്ച് എഴുന്നേറ്റ് ചെന്നപ്പോ അമ്മ പറയുന്നു നിന്നെ കാണാൻ ഒരാൾ വന്നിരിക്കുന്നു എന്ന്!,ഇത്ര രാവിലെ മനുഷ്യന്റെ ഉറക്കം കളയാൻ വന്നവനാരെന്ന്! മനസ്സാൽ ശപിച്ച് പുറത്തേക്കിറങ്ങിയപ്പോ പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ മുറ്റത്ത് നിൽക്കുന്നു,
വന്നപാടെ ആ മനുഷ്യൻ ഒന്നു പരുങ്ങി എന്റെ അടുത്തേക്ക് വന്ന്! ചേട്ടാ ഒരബദ്ധം പറ്റി എന്ന്! അമ്മ കേൾക്കാതെ പറഞ്ഞു.എന്തോ പന്തികേട് എന്ന്! തോന്നി ഞാൻ അകത്തേക്കിരിക്കാൻ പറഞ്ഞു.അപ്പോൾ അവൻ പറയുകയാണു ചേട്ടാ ചേട്ടൻ മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നില്ലേ എനിക്കാ അബദ്ധം പറ്റി ? എന്ത് അബദ്ധം എന്നു ചോദിച്ചപ്പോ അവൻ പറയുകയാണു അവൻ നാട്ടിൽ തന്നെ ഉള്ളവനാണു.ഇന്നലെ ഒരു സ്ത്രീ എനിക്ക് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചു,ഞാൻ ആഡ് ചെയ്തു,അവർ നംബർ വാങ്ങി ഐ എം ഒ യിൽ ആഡ് ചെയ്തു,ഞാനും ചാറ്റ് ചെയ്തു,ഇപ്പോ അവൾ 30000 റിയാൽ ചോദിക്കുന്നു എന്ന്!.അവൻ പ്രവാസി ആണെന്ന്! കരുതി ആദ്യം 2500 റിയാൽ ആണു ചോദിച്ചത് എന്നാലവൻ കാഷ് അത്രയുമില്ല എന്ന്! പറഞ്ഞപ്പോ അവൾ 30000 ആക്കി ഉയർത്തിയത്രേ.. ചിലർക്ക് കാര്യം മനസ്സിലായ് കാണും അവൻ ചെയ്ത ചാറ്റ് എന്താണെന്ന്!,അറിയില്ലാത്തവർക്ക് ഞാൻ പറഞ്ഞ് തരാം .
അവൾ ഒരു വിദേശ വനിത ആണു,അവൾ ഐ എം ഒ യിൽ വന്ന്! വീഡിയോ ചാറ്റിൽ അവളുടെ നഗ്‌ന മേനി മുഴുവൻ കാണിച്ച് കൊടുത്തു.ഐ എം ഒ അല്ലേ,രാത്രിയും ആണു ആരും ശല്യപ്പെടുത്തില്ലല്ലോ എന്ന്! കരുതി അവനത് ശരിക്കും ആസ്വദിച്ചു.വികാരമങ്ങ് പാകിസ്ഥാൻ വിട്ട റോക്കറ്റ് കണക്കെ നിയന്ത്രണമില്ലാതെ ആയപ്പോ അവനും ജനിച്ചപടി അങ്ങ് അവൾക്ക് കാണിച്ച് കൊടുത്തു.അവളത് അപ്പുറത്ത് റെക്കൊഡ് ചെയ്തു.രാത്രി 2 മണിക്കാണു സംഭവം.അവളതിനു ശേഷം ആ വീഡിയോ യൂടൂബിൽ അപ് ലോഡ് ചെയ്തു.അതിൽ മേൽപ്പറഞ്ഞ വ്യക്തിയുടെ ഫോട്ടോകളും പ്രൊഫൈൽ ലിങ്കും ഫോൺ നംബറും അങ്ങിനെ അവൾക്കറിയാവുന്ന വിവരങ്ങൾ എല്ലാം മാക്‌സിമം ഉൾപ്പെടുത്തി.
തുടർന്ന്! അവളത് ഇവനു മെസ്സേജിൽ അയച്ചു.കാഷ് അപ്പോ തന്നെ വേണം എന്ന്! പറഞ്ഞു.അവന്റെ ഭാഗത്ത് നിന്നും മൌനം കൂടി വന്നപ്പോ അവൾ അവന്റെ പ്രൊഫൈൽ ഫോട്ടോയും മറ്റു വിവരങ്ങളും ഒക്കെ ഉപയോഗിച്ച് അവന്റെ പേരിൽ മറ്റൊരു പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു.അതിൽ അവന്റെ പ്രൊഫൈൽ ഫോട്ടൊയ്ക്ക് കമന്റ് ഇട്ടവരെ ഒക്കെ ആഡ് ചെയ്തു.അതിൽ അവന്റെ ഗൾഫിലിരിക്കുന്ന ചേട്ടനും ഉണ്ടായിരുന്നു.അതിനുശേഷം അവൾ ആ വീഡിയോ ഫേക്ക് പ്രൊഫൈലിൽ അതിലെ എല്ലാ ഫ്രണ്ട്‌സിനേയും ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തു.അതു കണ്ട ചേട്ടൻ ഗൾഫിൽ നിന്നും അപ്പോൾ തന്നെ അവനെ വിളിച്ച് അവനെന്തിനാണു അത്തരം വൃത്തികെട്ട വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന്! അന്വേഷിച്ചു,എന്നെ #RatheeshRMenon കാണാൻ അവൻ വരുംബോൾ അവന്റെയും അവന്റെ ചേട്ടന്റെയും വിചാരം അവൻ ചാറ്റ് ചെയ്ത ആ വിഡിയോ അവന്റെ തന്നെ ഒർജിനൽ പ്രൊഫൈലിലാണു വന്നിരിക്കുന്നതെന്നാണു.
അവൻ ആ വീഡിയോ നീക്കം ചെയ്യിക്കാൻ ആണു എന്നെ തേടി ആ സമയത്ത് വന്നത്.ഞാൻ നവംബർ ഒന്നിനു ഈ ഒരു ചതിക്കുഴിയെ പറ്റി ( ചതി എന്ന്! പറയാൻ ആവില്ല വികാര തള്ളിച്ചയിൽ സ്വയം ചെന്ന്! ചാടുന്നതാണു അതിൽ ) വ്യക്തമായ് എഴുതിയിരുന്നു,കൂടുതലും പ്രവാസികളാണു ഇത്തരത്തിൽ ചെന്ന്! ചാടിക്കൊടുക്കുന്നത്,പ്രവാസ ലോകത്ത് ലഭിക്കുന്ന പ്രൈവസിയും മറ്റാരും നിയന്ത്രിക്കാനും ഇല്ല എന്ന ധാരണയിൽ ഈ ചതിയിൽ ഇന്നും ചെന്ന്! ചാടുന്നവർ ഏറെയാണു,കഴിഞ്ഞ ആഴ്ച എന്നെ കോണ്ടാക്റ്റ് ചെയ്ത മറ്റൊരു വ്യക്തി അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് വെറും 20 ദിവസത്തിനു ശേഷം ഇത്തരം ഹോട്ട് ചാറ്റ് വീഡിയോയിൽ അഭിനയിച്ചു എന്ന്! അറിയുംബോൾ നമ്മുടെ വികാരങ്ങൾ എത്ര മാത്രം നിയന്ത്രണാതീതമാണു എന്നറിയുക.
നിങ്ങളാരും ചാറ്റ് ചെയ്യണ്ട എന്നോ വികാരങ്ങൾ കടിച്ചമർത്തണമെന്നോ ഞാൻ ഉപദേശിക്കുന്നില്ല.വികാരമൊക്കെ നമുക്കേവർക്കും ഉണ്ട്.ഇത്തരം ചാറ്റിൽ ചെന്ന്! തുണി മുഴുവൻ ഉരിഞ്ഞ് കാണിക്കുംബോ , ഒരു സാന്താക്ലോസിന്റെ തൊപ്പിയെങ്കിലും എടുത്ത് മുഖത്ത് വച്ചാൽ ‘ പ്രമുഖർ ‘ പറയുന്ന പോലെ ആ വീഡിയോയിൽ ഉള്ളത് ഞാനല്ല എന്റെ അതേ രൂപത്തിലുള്ള ഏഴുപേരിലൊരാൾ എന്നെ അധിക്ഷേപിക്കാൻ മനപ്പൂർവ്വം ചെയ്യുന്നതാണു എന്നെങ്കിലും നിഷേധിച്ച് പറയാം.
ഇത്തരം കെണികളിൽ ചെന്ന്! ചാടുന്നവർക്ക് ചില നിർദ്ദേശങ്ങളും തന്നില്ല എന്ന്! വേണ്ട.മിക്കവരും തങ്ങൾ അഭിനയിച്ച ബ്ലൂ ഫിലിം റിലീസ് ആയി എന്നറിയുംബോളേക്കും ഫേസ്ബുക്ക് പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് മുങ്ങുകയാണു പതിവ്.അത് ഏറ്റവും വലിയ മണ്ടത്തരമാണു,കാരണം നിങ്ങളുടെ വീഡിയോ അവർ തീർച്ചയായും നിങ്ങളുടെ പ്രൊഫൈലിൽ നിന്നും എടുക്കുന്ന ഫോട്ടോകൾ,വിവരങ്ങൾ എന്നിവ ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന നിങ്ങളുടെ പേരിലുള്ള അതേ പ്രൊഫൈലിൽ തന്നെ പോസ്റ്റ് ചെയ്യും എന്നത് 100% ഉറപ്പാണു.നിങ്ങളെ സമ്മർദ്ദത്തിലാക്കാൻ ആയി അവൾ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ അരിച്ച് പെറുക്കി നിങ്ങളുടെ ഫ്രണ്ട്‌സ് ആരെല്ലാം എന്ന്! മനസ്സിലാക്കി അവരുടെ എല്ലാം പ്രൊഫൈൽ ലിങ്ക്‌സ് സേവ് ചെയ്ത് വച്ചിട്ടുണ്ടാകും.സിനിമ റിലീസ് ആയാൽ ഉടൻ തന്നെ അവർ ആ ഫ്രണ്ട്‌സിനെ ഒക്കെ നിങ്ങളുടെ ഫേക്ക് പ്രൊഫൈലിൽ നിന്നും ഫ്രണ്ട്‌സ് റിക്വസ്റ്റ് വിട്ട് ആഡ് ചെയ്ത് അവർക്ക് ആ വീഡിയോ ടാഗ് ചെയ്യുകയും മെസ്സേജിൽ അയച്ച് കൊടുക്കുകയുമാണു പതിവ്.നിങ്ങളുടെ ഫേക്ക് പ്രൊഫൈൽ മറ്റൊരാൾ ഉണ്ടാക്കിയാൽ,നിങ്ങൾ സ്വന്തം ഫോട്ടോകൾ ധാരാളമായ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ള വ്യക്തി ആണെങ്കിൽ ( അത് പ്രൈവറ്റ് ആക്കി വച്ച ഫോട്ടോകൾ ആണെങ്കിലും ) നിങ്ങൾ ആ ഫേക്ക് പ്രൊഫൈൽ സെലക്റ്റ് ചെയ്ത് അത് ഫേക്ക് ആണെന്ന്! റിപ്പോർട്ട് ചെയ്താൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് അത് ഡീ ആക്റ്റിവേറ്റ് ചെയ്യും.അതിന്റെ വീഡിയോ ഞാൻ മുൻപ് പോസ്റ്റ് ചെയ്തിരുന്നു.പക്ഷേ നിങ്ങൾ സ്വന്തം പ്രൊഫൈൽ ഡീ ആക്റ്റിവേറ്റ് ചെയ്താൽ ഇവിടെ വാദി പ്രതി ആകും,ഫേസ്ബുക്ക് വിചാരിക്കുക നിങ്ങളാണു ഫേക്ക് എന്നാകും.അതു നിങ്ങളുടെ ഫേക്കിനെ നിങ്ങളുടെ കൂട്ടുകാർക്ക് മുന്നിൽ കൂടുതൽ വിശ്വാസ്യതയുള്ളതാക്കി തീർക്കും.അതിനാൽ പ്രൊഫൈൽ ഡീ ആക്റ്റിവേറ്റ് ചെയ്യാതെ ഫേക്ക് പ്രൊഫൈൽ റിപ്പോർട്ട് ചെയ്ത് ക്ലോസ് ചെയ്യിക്കുക.മറ്റൊന്നു അവർ നൽകുന്ന വീഡിയോ ലൈംഗിക ചുവ ഉള്ളതെന്ന്! റിപ്പോർട്ട് ചെയ്ത് ഡിലീറ്റാക്കിക്കാനും സാധിക്കും.അതുകൂടാതെ അവർ നൽകുന്നത് മിക്കവാറും യൂടൂബ് വീഡിയോ ലിങ്ക് ആണു.അത് ക്ലിക്കി കണ്ട് പലരും അതോടെ സമ്മർദ്ദത്തിനടിപ്പെടുകയാണു പതിവ്.അതിൽ സ്വൽപം സമ്മർദ്ദം കുറയ്ക്കാവുന്ന ഒരു കാര്യം കൂടി ഞാൻ പറയാം,അവർ നൽകുന്ന ആ ലിങ്ക് അത് പ്രൈവറ്റ് വീഡിയോ ആണു,ആ ലിങ്ക് അറിയാവുന്നവർക്ക് മാത്രമേ ആ വീഡിയോ കാണൂ.അതും നിങ്ങൾക്ക് ആ വീഡിയോയുടെ താഴെ റിപ്പോർട്ട് ചെയ്യാനുള്ള ഒപ്ഷൻ ഉപയോഗിച്ച് നീക്കം ചെയ്യിക്കാവുന്നതാണു.
സുന്ദരിയായ സ്ത്രീയുടെ ശരീരം കാണുംബോ നമുക്കേവർക്കും വികാരമൊക്കെ ഉണ്ടാകും.പക്ഷേ അതു നിയന്ത്രിക്കണോ വേണ്ടയോ ? സൈബർ ലോകം അത്ര സ്വകാര്യത ഉള്ള സ്ഥലമാണോ എന്നൊക്കെ ചിന്തിക്കുന്നത് നന്നായിരിക്കും.സൈബർ ലോകവും ആ ലോകത്തെ ഒരാപ്പും 100% സുരക്ഷിതമല്ല.നിങ്ങളുടെ മോബൈലിൽ നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളിൽ ചിലതെങ്കിലും ഒരു പക്ഷേ നിങ്ങളുടെ ഡിവൈസിനെ പൂർണ്ണമായ് നിയന്ത്രിക്കാൻ ഹാക്കർമാർക്ക് അധികാരം നൽകിയിട്ടുള്ളതുമാകാം.ഒരു ആപ്പിന്റെ ഡെവലപ്പറേക്കാൾ ഇരട്ടി കഴിവുള്ളവനാണു എപ്പോഴും ഹാക്കർ.അതിനാൽ സൈബർ ലോകത്തെ നിങ്ങളുടെ കളികൾ രഹസ്യമായിരിക്കില്ല എന്ന്! ചിന്തിച്ച് കൊള്ളുക. വികാരത്തെ വിചാരം കൊണ്ട് കീഴ്‌പ്പെടുത്താൻ കഴിയണം.പ്രവാസികൾ മാത്രമല്ല ജിയോ നെറ്റ് ഫ്രീ ആയി ലഭിച്ചതോടെ പ്ലസ് ടുവിനു പഠിക്കുന്ന കുട്ടികൾ (ആണും പെണ്ണും) വരെ ഇപ്പോൾ ഹോട്ട് ചാറ്റിൽ സജീവമായ് ഉണ്ട് എന്ന്! എനിക്ക് വ്യക്തമായ അനുഭവമുണ്ട്.
ഇതൊക്കെ വിശദമായ് പറഞ്ഞിട്ടും ഇന്നും ദിവസേന ഇത്തരം ഹോട്ട് ചാറ്റിൽ ചെന്ന്! തുണിയഴിക്കുന്ന മലയാളികൾ അനേകായിരങ്ങളാണു.എന്തായാലും ഇന്നു എന്റെ ഉറക്കം കളഞ്ഞ വ്യക്തിയെ ഞാൻ അവസാനമായ് ഇന്ന്! സഹായിച്ച് അതൊക്കെ ഡിലീറ്റ് ചെയ്യിച്ചു.അതോടെ ഒരു തിരുമാനവുമെടുത്തു.ഇനി ഈ വിഷയവും പറഞ്ഞ് വരുന്ന ഒരാളെ പോലും സഹായിക്കില്ല എന്ന്!.അതറിയിക്കാൻ കൂടി ആണു ഈ പോസ്റ്റ് ഇടുന്നത്.
Top