തിരുവനന്തപുരം: മന്ത്രിസഭയില്‍ എംഎം മണിക്ക് ഇടം നല്‍കാത്ത പരാതി സിപിഎം പരിഹരിച്ചതിങ്ങനെ. ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി ചീഫ് വിപ്പാകും. 1109 വോട്ടിന് എതിരാളിയെ തോല്‍പ്പിച്ച എംഎം മണി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനസമിതി യോഗത്തില്‍ എംഎം മണിക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, പിണറായി മന്ത്രിസഭയിലെ സിപിഐഎം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായി. തോമസ് ഐസക്ക് വീണ്ടും ധനകാര്യവകുപ്പ് കൈകാര്യം ചെയ്യും. വിദ്യാഭ്യാസവകുപ്പ് സി രവീന്ദ്രനാഥിനും പൊതുമരാമത്ത് വകുപ്പ് ജി സുധാകരനും സഹകരണവകുപ്പ് എ സി മൊയ്തീനും നല്‍കാനാണ് തത്വത്തില്‍ തീരുമാനം.
ടൂറിസം വകുപ്പ് കെ ടി ജലീലും, സഹകരണ വകുപ്പ് എ സി മൊയ്തീനും എക്സൈസ് വകുപ്പ് ടി പി രാമകൃഷ്ണനും കൈകാര്യം ചെയ്യും. ഫിഷറീസ് വകുപ്പ് ജെ മേ്സിക്കുട്ടിയമ്മയും പട്ടികജാതിക്ഷേമവകു്പ്പ് എകെ ബാലനും, വ്യവസായവകുപ്പ് ഇ പി ജയരാജനും നല്‍കാനാണ് ഏകദേശ ധാരണയായിരിക്കുന്നത്. നിലവിലെ ധാരണയനുസരിച്ച് മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമേ ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന സമിതിക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിക്കും.