നഴ്സിംഗ് വിദ്യാര്‍ഥികളെ ഡ്യൂട്ടിക്ക് നിയോഗിച്ചു, കളക്ടറുടെ നടപടിക്കെതിരെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍

തിരുവനന്തപുരം:  നഴ്സിംഗ് കോളജുകളിലെ വിദ്യാര്‍ഥികളെ ഡ്യൂട്ടിക്ക് നിയോഗിച്ച കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരേ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍.നഴ്സിംഗ് വിദ്യാര്‍ഥികള്‍ ജോലിക്ക് പ്രാപ്തരല്ലെന്നു ചൂണ്ടിക്കാട്ടി നഴ്സിംഗ് കൗണ്‍സില്‍ ജില്ലാ കളക്ടര്‍ക്കു കത്തയച്ചു. ആശുപത്രികളില്‍ വിദ്യാര്‍ഥികളെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.കണ്ണൂര്‍ ജില്ലയിലെ നഴ്സിംഗ് കോളജുകളിലെ ഒന്നാംവര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ ആശുപത്രികളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.

ആശുപത്രികളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ ജോലിക്ക് തടസമുണ്ടാകാതിരിക്കാന്‍ ഒന്‍പത് സ്വകാര്യ ആശുപത്രികളുടെയും പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ച്‌ പരിയാരം മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് കയറാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു.

Top