ലണ്ടൻ :ഇന്ത്യ ചൈന യുദ്ധം ഉടൻ ഉണ്ടാകുമോ ?രാജ്യത്തിന്റെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സേനകളുടെ ആക്രമണക്കരുത്ത് വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി . അസ്ത്ര മിസൈലുകള്‍, പിനാക റോക്കറ്റ് ലോഞ്ചറുകള്‍, 33 യുദ്ധവിമാനങ്ങള്‍ തുടങ്ങിയവ അതിവേഗം ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. അടുത്ത കാലത്തായി സേന നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ സംഭരണമാണിത്. 21 മിഗ് 29, 12 സുഖോയ് 30 എന്നീ യുദ്ധവിമാനങ്ങളാണ് സേനയുടെ ഭാഗമാവുക. ഇതിനായി 18,148 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ 59 മിഗ് 29 വിമാനങ്ങള്‍ നവീകരിക്കുന്നുമുണ്ട്. റഷ്യയില്‍ നിന്നാണ് മിഗ് 29 വിമാനങ്ങള്‍ വാങ്ങുന്നത്. അസ്ത്ര, പിനാക എന്നിവയുള്‍പ്പെടെ 38,900 കോടി രൂപയുടെ ഉപകരണങ്ങളാണ് പ്രതിരോധ സേനകള്‍ക്ക് ലഭ്യമാക്കുന്നത്.
അതേസമയം ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യുഎസ്‌എസ് റൊണാൾഡ് റീഗൻ, യുഎസ്‌എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹനികൾ ശനിയാഴ്ച മുതൽ ദക്ഷിണ ചൈനാ കടലിലുണ്ടാകുമെന്ന് സ്‌ട്രൈക്ക് ഗ്രൂപ്പ് കമാൻഡറെ ഉദ്ധരിച്ച് യുഎസ് വാർത്താ ഏജൻസി വ്യക്തമാക്കി.
“പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികളെയും സഖ്യകക്ഷികളെയും ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം,” റിയർ അഡ്മിറൽ ജോർജ്ജ് എം. വിക്കോഫ് പറഞ്ഞു.ചൈനയുടെ സമീപകാല നടപടികളെ കഴിഞ്ഞ ദിവസം പെന്റഗൺ വിമർശിച്ചിരുന്നു. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ചൈനീസ് നീക്കങ്ങളെന്നായിരുന്നു പെന്റഗണിന്റെ പ്രതികരണം.
അതേസമയം സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ അമേരിക്ക നടത്തിയ വിമർസനങ്ങളെ ചൈന തള്ളിക്കളഞ്ഞിരുന്നു. സംഘർഷാവസ്ഥയ്ക്ക് കാരണം അമേരിക്കയാണെന്നും അവർ കുറ്റപ്പെടുത്തി.ജൂലൈ ഒന്നു മുതൽ അഞ്ച് ദിവസം സൈനികാഭ്യാസം നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. ചൈനയും വിയറ്റ്നാമും അവകാശവാദമുന്നയിക്കുന്ന പരാസൽ ദ്വീപിന് സമീപമാണ് അഭ്യാസപ്രകടനം.
ചൈനയുടെ നീക്കത്തിനെതിരെ വിയറ്റ്നാമും ഫിലിപ്പൈൻസും രംഗത്തെത്തിയിരുന്നു. മേഖലയിൽ സംഘർഷമുണ്ടാക്കുന്നത് അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. എണ്ണ, വാതക ശേഖരം സ്വന്തമാക്കുന്നതിനായി ചൈന അയൽ രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. ഊർജ്ജ സമ്പന്നമായ ദക്ഷിണ ചൈനാ കടലിന്റെ തൊണ്ണൂറ് ശതമാനവും തങ്ങളുടെ അധീനതയിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇവിടെ അവകാശവാദമുന്നയിച്ചിട്ടുണ്ട്.
അതിനിടെ ഇന്ത്യ ലോംഗ് റേഞ്ച് ലാന്റ് അറ്റാക്ക് ക്രൂസ് മിസൈലുകളും ഇവയ്‌ക്കൊപ്പം തന്നെ സൈന്യം സ്വന്തമാക്കുന്നുണ്ട്. 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ലോംഗ് റേഞ്ച് ലാന്റ് അറ്റാക്ക് മിസൈലുകള്‍ നാവികസേനയുടെയും വ്യോമസേനയുടേയും കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു. ഡിആര്‍ഡിഒ ലബോറട്ടറികളില്‍ ഇവയുടെ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരീക്ഷണങ്ങളും ഇപ്പോള്‍ നടത്തി വരുന്നുണ്ട്. തദ്ദേശീയമായി ഇവ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാണ്.
ഏതു കാലാവസ്ഥയേയും അതിജീവിക്കാമെന്നതാണ് പിനാക മിസൈലുകളുടെ പ്രധാന പ്രത്യേകത. റോക്കറ്റ്, മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍, ബാറ്ററി കമാന്‍ഡ് പോസ്റ്റ്, ലോഡര്‍ വെഹിക്കിള്‍, ഡിജിക്കോറ മെറ്റ് റഡാര്‍ എന്നിവയാണ് പിനാക മിസൈല്‍ സിസ്റ്റത്തിന്റെ ഭാഗമായുള്ളത്.
യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന എയര്‍-ടു-എയര്‍ മിസൈല്‍ സിസ്റ്റമാണ് അസ്ത്രയുടേത്. സൂപ്പര്‍സോണിക് എയര്‍ക്രാഫ്റ്റുകളെ പോലും നശിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ഏതു കാലാവസ്ഥയിലും ഇവ ഉപയോഗിക്കാന്‍ സാധിക്കും. വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. എസ് യു-30 എംകെ-ഐ യുദ്ധവിമാനത്തില്‍ അസ്ത്ര എംകെ-ഐ ഉള്‍പ്പെടുത്തി വ്യോമസേനയുടെ ഭാഗമാക്കിയിട്ടുണ്ട്. 248 അസ്ത്ര മിസൈലുകള്‍ സേനയുടെ ഭാഗമാക്കുന്നതിനുള്ള അനുമതിയാണ് മന്ത്രാലയം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.