ലഡാക്ക് :കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉടന്‍ വരും’.ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്‍ കുന്ദന്‍ ഓജോ അവസാനമായി പറഞ്ഞ വാക്കുകളാണിത്. കുന്ദന്‍ ഓജോയ്ക്ക് പതിനേഴ് ദിവസം മുമ്പാണ് ഒരു പെണ്‍ കുഞ്ഞ് പിറന്നത്. മകളെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ഉടന്‍ വരുമെന്നായിരുന്നു അവസാനമായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ആ ധീര ജവാന്‍ പറഞ്ഞിരുന്നത്.
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുന്ദന് ഒരു പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിനെ ഒരു നോക്ക് കാണാന്‍പോലുമാകാതെ പിറന്ന നാടിനായി ജീവന്‍ വെടിഞ്ഞ സൈനികന്റെ വിയോഗത്തില്‍ കണ്ണീരിലാഴ്ന്നിരിക്കുകയാണ് ദിഹാരി ഗ്രാമം. ഏഴ് വര്‍ഷം മുമ്പാണ് കുന്ദന്‍ ബീഹാര്‍ 16 റെജിമെന്റില്‍ ചേരുന്നത്. രാജ്യത്തിനായി ജീവന്‍വെടിഞ്ഞ ധീര സൈനികന് അനുശോചനം അറിയിക്കുകയാണ് ഗ്രാമം ഒന്നടങ്കം.
ഇന്നലെ രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗല്‍വന്‍ താഴ്വരയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടായത്. 45 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇത്തരത്തിലൊരു സംഘര്‍ഷം. ഒരു കേണല്‍ ഉള്‍പ്പെടെ 20 സൈനികരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയില്‍ കേണല്‍ ഉള്‍പ്പടേയുള്ള 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയാക്കിയ സംഘര്‍ഷത്തിന് ഇടയാക്കിയത് ചൈനീസ് പട്ടാളത്തിന്‍റെ ഭാഗത്ത് നിന്നുള്ള ഏകപക്ഷീയമായ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലയിലേക്ക് അതിക്രമിച്ച് മുന്നോട്ട് കയറാന്‍ വന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടയുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മര്യാദകള്‍ പാടെ ലംഘിച്ചുള്ള ക്രൂരതയാണ് ഇന്ത്യന്‍ സേനക്ക് നേരെ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.