ഒരാൾ മരിക്കുകയും ഡോക്ടർ അടക്കം 2 പേർക്കു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരിക്കെ ധാരാവിയിൽ രോഗവ്യാപനം തടയാൻ സർക്കാർ ഏജൻസികൾ അശ്രാന്ത പരിശ്രമത്തിൽ. നഗരഹൃദയത്തിൽ 10 ലക്ഷത്തിലേറെപ്പേർ തിങ്ങിപ്പാർക്കുന്ന ചേരിമേഖലയിൽ സമൂഹ വ്യാപനം പ്രതിരോധിക്കാൻ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോർപറേഷൻ ഉദ്യോഗസ്ഥരും പൊലീസും പല ഷിഫ്റ്റുകളിലായി ഇവിടെ കേന്ദ്രീകരിക്കുന്നു. ധാരാവിയിൽ സമൂഹവ്യാപനം ഉണ്ടായാൽ മുംബൈയിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സർക്കാരും.