ചെന്നൈ: ഐആര്‍എന്‍എസ്എസിന്റെ അവസാനത്തെ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചു. ദിശാ നിര്‍ണയ രംഗത്ത് പുതിയ പ്രതീക്ഷ നല്‍കാന്‍ ഇന്ത്യന്‍ സംവിധാനത്തിനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള സുവര്‍ണ അവസരകമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ആഗോള ഗതിനിര്‍ണയ രംഗത്ത് ഇന്ത്യന്‍ മുദ്ര പതിപ്പിച്ച ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഏഴാമത്തേതും അവസാനത്തേതുമായ ഉപഗ്രഹമാണ് വിക്ഷേപിച്ചത്.
ഇതോടെ, ദിശാ നിര്‍ണയ ആവശ്യങ്ങള്‍ക്ക് യുഎസിന്റെ ജിപിഎസ് പോലെ ഇന്ത്യയ്ക്കും സ്വന്തം സംവിധാനമായി. ഇതിന് ‘നാവിക്’ എന്ന പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മോദി പിന്നാലെ ട്വിറ്ററിലൂടെയാണ് നാവിക് എന്ന പേര് പ്രഖ്യാപിച്ചത്. നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കണ്‍സ്റ്റലേഷന്‍ എന്നതിന്റെ ചുരുക്കെഴുത്താണിത്.
ഇതോടെ ഗതിനിര്‍ണയ സംവിധാനം പൂര്‍ണസജ്ജമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നു പിഎസ്എല്‍വി സി33 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 20 മിനിറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. പിഎസ്എല്‍വിയുടെ തുടര്‍ച്ചയായ 34-ാം വിക്ഷേപണ വിജയമാണിത്. ഏഴ് ഉപഗ്രഹങ്ങള്‍ക്കും കൂടിയുള്ള ചെലവ് 1420 കോടി രൂപയാണ്.
സ്വന്തമായി ഗതിനിര്‍ണയ സംവിധാനങ്ങളുള്ള അഞ്ചു ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്നത് അഭിമാനാര്‍ഹ നേട്ടമാണെന്നു മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിക്ഷേപണം വീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇനി നമുക്കു ജിപിഎസിനെ ആശ്രയിക്കാതെ സ്വതന്ത്രമായി നില്‍ക്കാം. നേട്ടത്തിനു പിന്നിലുള്ള ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ മോദി അഭിനന്ദിച്ചു.
യുഎസിന്റെ ജിപിഎസ്, റഷ്യയുടെ ഗ്ലോനാസ്, ചൈനയുടെ ബെയ്ഡോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഗലീലിയോ തുടങ്ങിയ ഗതിനിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ബദലാണു നാവിക്. വിദേശരാജ്യങ്ങളുടെ ഗതിനിര്‍ണയ സംവിധാനങ്ങള്‍ക്ക് 28 മുതല്‍ 35 ഉപഗ്രഹങ്ങളുടെ വരെ പിന്തുണയുണ്ടെങ്കില്‍ ഐആര്‍എന്‍എസ്എസ് സജ്ജമാകുന്നത് ഏഴ് ഉപഗ്രഹങ്ങളുടെ ശൃംഖലയിലാണ്.