കഞ്ചാവ് നിയമവിധേയമാക്കാന്‍ നീക്കം; ഗുണങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രിയുടെ നിർദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഞ്ചാവിന്റെ ഉപഭോഗ്തതിനായി നിരവധി സമര പരിപാടികള്‍ വരെ നടത്തപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുന്നു

കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ മന്ത്രാലയത്തിന് ലഭിച്ച പരാതിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒരു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കാന്‍ ആയില്ലെങ്കില്‍ ഇക്കാര്യം വിശദീകരിച്ച് ഒരു ഇടക്കാല മറുപടി നല്‍കണമെന്നും മോദിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യ , വ്യാവസായിക മേഖലയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റിന്റെ നേതാവ് വിക്കി വറോറയാണ് മോദിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഈ സംഘം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ 16 നഗരങ്ങളില്‍ നിന്നായി ആയിരത്തോളം അംഗങ്ങള്‍ ഈ സംഘടനയ്ക്കുണ്ടെന്നാണ് കണക്ക്.

പുരാണങ്ങളില്‍ ശിവച്ചെടി എന്നറിയപ്പെടുന്ന ചെടിയെയാണ് തങ്ങള്‍ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് ഇവരുടെ വാദം. 2014ല്‍ ഈ കൂട്ടായ്മ തുടങ്ങിയ ശേഷം ആയിരത്തോളം രോഗികള്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചതായും രാജ്യം ഉടന്‍ തന്നെ കഞ്ചാവിന്റെ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുമെന്നും വിക്കി വറോറ വ്യക്തമാക്കി.

Top