കേരളത്തിൽ കഞ്ചാവ് ഒഴുകുന്നു ; കൊടകരയില്‍ പിടിച്ചെടുത്തത് 460 കിലോ കഞ്ചാവ്

തൃശൂര്‍ : കൊടകരയില്‍ 460 കിലോഗ്രാം കഞ്ചാവ് പിടികൂടി. പിടിച്ചെടുത്തത് അഞ്ച് കോടിയോളം മൂല്യമുള്ള കഞ്ചാവാണ്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയിലാക്കി കഞ്ചാവ് കടത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, പൊന്നാനി സ്വദേശിയായ സലീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില്ലറ വില്‍പനയ്ക്കായാണ് ഇവർ കഞ്ചാവ് എത്തിച്ചത് എന്നാണ് പ്രാഥമിക വിവരം. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാവൂ എന്ന് പോലീസ് വ്യക്തമാക്കി.

Top