പ്രണയം നടിച്ച് 15കാരിയെ വശത്താക്കി കറങ്ങി; കഞ്ചാവ് വലിക്കാന്‍ നല്‍കിയ രണ്ടംഗ സംഘം പിടിയില്‍

കൊച്ചി: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം പിടിയില്‍. രണ്ട് ദിവസം പെണ്‍കുട്ടിയുമായി വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ സംഘം കഞ്ചാവ് വലിപ്പിക്കുകയും ചെയ്‌തെന്ന് പോലീസ്. കേസില്‍ യുവാവും സുഹൃത്തുമാണ് കൊച്ചി പോലീസിന്റെ പിടിയിലായത്. കൊച്ചി തൃപ്പൂണിത്തുറയിലാണ് സംഭവം.

19കാരനായ തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരിക്കാട്ട് ഷാരുഖ് ഖാനും സുഹൃത്ത് വൈപ്പിന്‍ മണ്ഡപത്തില്‍ സ്വദേശി ജിബിനേയുമാണ് തൃപ്പൂണിത്തുറ സി.ഐ. പി.രാജ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കാക്കനാട് ഭാഗത്തെ പെട്രോള്‍ പമ്പില്‍ ജോലിക്ക് ചെയ്തിരുന്ന ഇയാള്‍.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഷാരുഖ് ഖാന്റെ ഒപ്പമാണ് കുട്ടി പോയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടി തന്റെ മൊബൈല്‍ ഫോണ്‍ മറന്നുവച്ചിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. പിറ്റേന്ന് ഓട്ടോയുടെ ഡ്രൈവര്‍ ലഭിച്ച ഫോണ്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.

കുട്ടിയുമായി ഇരുവരും പലയിടത്തും കറങ്ങി നടന്നശേഷം മറൈന്‍ഡ്രൈവിലെ വാക്ക് വേയില്‍ വച്ച് കഞ്ചാവ് ബീഡി വലിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജിബിന്‍ പല അടിപിടി കേസുകളില്‍ അടക്കം നേരത്തെ പ്രതിയായിട്ടുള്ളയാളാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Top