ഇന്ത്യ കുതിക്കുന്നു ; ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് മിസൈലുകള്‍ വാങ്ങും ; വ്യാപാര ബന്ധം 25 മടങ്ങ്‌ വര്ധിച്ചതായി പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പത്ത് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് മിസൈലുകള്‍ വാങ്ങും. വിയറ്റ്നാം. കംബോഡിയ, മ്യാന്മാര്‍, ഫിലിപ്പീന്‍സ്.സിംഗപ്പൂര്‍, ബ്രൂണയ്, മലേഷ്യ, തായ്ലണ്ട്, ലാവോസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ്, ആകാശ് മിസൈലുകള്‍ വാങ്ങിക്കുവാന്‍ താല്പര്യം അറിയിച്ചത്. ഈ രാജ്യതലവന്മാര്‍ എല്ലാം ഇന്നത്തെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാഥിതികളായി ചരിത്രം കുറിച്ചു.കഴിഞ്ഞ ദിവസം പത്ത് രാജ്യത്തലവന്മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാമനാഥ് കോവിന്ദുമായും കൂടികകഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ ഈ ദക്ഷിണേഷ്യന്‍ രാജ്യങ്ങുമായി ഇന്ത്യയുടെ വ്യാപാരബന്ധം 25 മടങ്ങ്‌ വര്‍ധിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ലുക്ക്‌ ഈസ്റ്റ്‌ എന്ന ഇന്ത്യന്‍ നയത്തിന്റെ ഭാഗമായാണ് ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top