ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന് ആദ്യ കൊറോണ സ്ഥിരീകരിച്ചു. 34 കാരനായ സൈനിക ഉദ്യോഗസ്ഥനാണ് കൊറോണ സ്ഥിരീകരിച്ചത്. ലഡാക്കിലാണ് പോസിറ്റീവ് കേസ്. കാവല്‍ പടനായകനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചു. സുരക്ഷ ഒരുക്കാന്‍ സൈന്യം സജ്ജമാണ്. ഇദ്ദേഹത്തിന്റെ അച്ഛന്‍ ഇറാനില്‍നിന്ന് ഫെബ്രവരി 27നാണ് തിരിച്ചെത്തിയത്. അച്ഛന്‍ എത്തിയതുകൊണ്ട് സൈനിക ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് രണ്ടിനാണ് ഡ്യൂട്ടിയില്‍ കയറിയത്. ഇറാനില്‍ നിന്ന് എത്തിയതുകൊണ്ട് ഫെബ്രവരി 29ന് അച്ഛനെ നിരീക്ഷണത്തിലാക്കിയിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരിശോധനഫലം മാര്‍ച്ച് ആറിനാണ് പുറത്തുവന്നത്. കൊറോണ പോസിറ്റീവായിരുന്നു.
ഇതേതുടര്‍ന്നാണ് മകനെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയാണ് സൈനിക ഉദ്യോഗസ്ഥന്റെ ഫലം പോസിറ്റീവായി ലഭിച്ചത്. അദ്ദേഹത്തിന്റെ സഹോദരി, ഭാര്യ, രണ്ട് മക്കള്‍ എല്ലാവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അതേസമയം, പൂനെ മില്‍ട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനിക ഉദ്യോഗസ്ഥനെയും ലക്ഷണങ്ങലോടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് നിലവില്‍ 147 കൊറോണ ബാധിതര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പുറത്തുവിട്ടു. രോഗബാധിതരില്‍ 122 സ്വദേശികളും 25 വിദേശികളും. കോവിഡ് പടര്‍ന്നു പിടിച്ചിരിക്കുന്നത് 16 സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 42 പേര്‍ക്ക് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. 803 പേരാണ് ഇന്നലെ മാത്രം മരിച്ചത്. മരണസംഖ്യ എണ്ണായിരത്തിലേക്ക് കടക്കുകയാണ്. 7965 പേര്‍ മരിച്ചു.