പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡനം; രണ്ട് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ഗിഡ്ഡല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ രണ്ട് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഗിഡ്ഡല്ലൂര്‍ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ കെണിയില്‍ പെടുത്തുകയായിരുന്നു. ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന ശേഷം മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം കൊടുത്ത് ബോധം കെടുത്തിയ ശേഷമാണ് പീഡിപ്പിച്ചത്.

ഇതിന് ശേഷം ഇയാള്‍ സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ചു വരുത്തുകയും കുറ്റത്തില്‍ പങ്കാളികളാക്കുകയുമായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഒരു വര്‍ഷത്തോളം പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് വരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നത് മനസിലാക്കിയ മാതാപിതാക്കള്‍ കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഒമ്പത് പ്രതികളില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായുള്ള തിരച്ചിലിലാണ്. രണ്ട് മുന്‍ സൈനിക ഉദ്യോഗസ്ഥരും പ്രതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ശാരീരിക ക്ഷമത ഇല്ലെന്ന കാരണത്താല്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ബന്ധിതമായി പിരിച്ച് വിട്ടവരായിരുന്നു ഇവര്‍.

Top