നാഗ്‌റോട്ട (ജമ്മു കശ്മീര്‍): അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യ കൈമാറി. പാക് അധീന കശ്മീരില്‍നിന്നുളള 11 കാരനായ മുഹമ്മദ് അബ്ദുല്ലയെ ഇന്നലെയാണ് ഇന്ത്യ പാക് അധികൃതര്‍ക്ക് കൈമാറിയത്. പുതിയ വസ്ത്രങ്ങളും പെട്ടി നിറയെ ചോക്ലേറ്റും നല്‍കിയാണ് ഇന്ത്യ ബാലനെ മടക്കി അയച്ചത്.
ജൂണ്‍ 24 ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ദേഗ്വാര്‍ പ്രദേശത്തെ അതിര്‍ത്തി കടന്നാണ് ബാലന്‍ ഇന്ത്യയിലെത്തിയത്. സൈന്യം ബാലനെ അന്നു തന്നെ പൊലീസിന് കൈമാറി. ഔദ്യോഗിക നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ പൊലീസ് നാലു ദിവസത്തിനുശേഷം ബാലനെ പാക്കിസ്ഥാന് കൈമാറി.
ഇന്ത്യയുടേത് മനുഷ്യത്വ പരമായ നടപടിയാണെന്നും നിപരാധിയായ വ്യക്തികള്‍ക്കുനേരെ യാതൊരു നടപടിയും സൈന്യം സ്വീകരിക്കാറില്ലെന്നും സംഭവത്തിനുപിന്നാലെ സൈനിക വക്താവ് വ്യക്തമാക്കി.