പ്രായം തളര്‍ത്താത്ത ഇന്ത്യൻ ആരാധിക; അനുഗ്രഹം തേടി കോഹ്ലിയും രോഹിതും

പ്രായം തളര്‍ത്താത്ത മനസുമായി ലോകകപ്പ് ഗാലറിയില്‍ ഇന്ത്യയ്ക്കു വേണ്ടി കൈയടിച്ച ഒരു ആരാധികയുണ്ട്. 87 വയസുകാരിയായ ചാരുലത പട്ടേല്‍. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് കാണികളുടെയും കളിക്കാരുടെയും കാമറാമാന്റെയും കണ്ണ് ഇവരിലുടക്കിയത്.

കളിക്കിടെ ബിഗ് സ്‌ക്രീനില്‍ കാണിച്ച ഇവരുടെ മുഖം ആരാധകര്‍ക്ക് പകര്‍ന്ന് നല്‍കിയ ആവേശം ചെറുതായിരുന്നില്ല. കൈയടിച്ചും വിസില്‍ വിളിച്ചും ആകാംക്ഷയോടെയിരുന്ന് കളികണ്ട ആരാധകര്‍ക്കിടയില്‍ ചാരുലത മുത്തശി സൂപ്പര്‍സ്റ്റാറായി.

പ്രായം വെറും സംഖ്യമാത്രമാണെന്ന് തെളിയിച്ച ഈ മുത്തശിയെ കാണാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നേരിട്ടെത്തിയിരുന്നു. ഇരുവരെയും മനസ് നിറഞ്ഞ് അനുഗ്രഹിച്ചതിനു ശേഷമാണ് ഈ മുത്തശി മടക്കിയത്. സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷമാണ് ഈ മുത്തശിക്ക് ലഭിച്ചിരിക്കുന്നത്.

Top