വിവാഹേതര ബന്ധത്തിന് ദുബായില്‍ ഇന്ത്യന്‍ വ്യവസായിക്ക് ജയില്‍ശിക്ഷ;കുടുക്കിയത് ലാപ്‌ടോപ്പിലെ ദൃശ്യങ്ങള്‍  

 

 

ദുബായ് : തന്നെ വഞ്ചിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഇന്ത്യന്‍ വ്യവസായിക്ക് ദുബായില്‍ ഒരു മാസത്തെ ജയില്‍ശിക്ഷ. ശേഷം ഇയാളെ തിരിച്ച് നാട്ടിലേക്ക് അയയ്ക്കും. ഇയാളുടെ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഇയാളുടെ ചിത്രങ്ങള്‍ ലാപ്‌ടോപ്പിലുണ്ടായിരുന്നു. ഇത് വളര്‍ത്തുമകന്‍ കാണാനിടയായി. തുടര്‍ന്ന് അമ്മയെ അറിയിച്ചു. പരിശോധിച്ചപ്പോള്‍ 2015 മുതല്‍ ഒരു യുവതിയുമായി ഇയാള്‍ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടുവരികയാണെന്ന് കണ്ടെത്തി. ഇങ്ങനെയാണ് ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നത്. തുടര്‍ന്ന് കേസെടുത്ത് വിചാരണയ്ക്ക് ശേഷം ഓഗസ്റ്റില്‍ ഇയാള്‍ക്ക് ശിക്ഷ വിധിച്ചു. എന്നാല്‍ ഇതിനെതിരെ ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. പക്ഷേ ഇയാളുടെ ഹര്‍ജി കോടതി തള്ളി.തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഭാര്യയും മകനും ചേര്‍ന്ന് വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് ഇയാള്‍ വാദിച്ചെങ്കിലും ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇയാള്‍ക്ക് എതിരായിരുന്നു.ഒപ്പമുള്ള സ്ത്രീയെ അറിയില്ലെന്ന വാദവും കോടതിയില്‍ പൊളിഞ്ഞു. ഈ ഇന്ത്യന്‍ ദമ്പതികളുടെ വിവാഹ മോചന കേസ് പുരോഗമിക്കുകയാണ്.

Top