അക്കൗണ്ടന്റായി എത്തി ദുബായില്‍ ശരീര വില്‍പ്പന: യുവതിയെ സ്റ്റിങ് ഓപ്പറേഷനില്‍ വീഴ്ത്തി പോലീസ്

ദുബായ്: അക്കൗണ്ടന്റായി ദുബായിയില്‍ ജോലിക്കെത്തിയ യുവതി പണത്തിനായി വേശ്യാവൃത്തി ആരംഭിച്ചു. വിവരമറിഞ്ഞ പോലീസ് വിദഗ്ധമായി യുവതിയെ അറസ്റ്റ് ചെയ്തു. പാക്സ്ഥാന്‍ യുവതിയാണ് ശരീരം വില്‍ക്കാനിറങ്ങിയത്. പണത്തിനു വേണ്ടി യുവതി മാംസക്കച്ചവടം നത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് യുവതിയ പൊലീസ് കയ്യോടെ പൊക്കിയത്. കേസില്‍ വിചാരണ ആരംഭിച്ചു.

നൈഫ് മേഖലയില്‍ സ്ത്രീ വേശ്യാവൃത്തി നടത്തുന്നതായി വിവരം ലഭിച്ച പൊലീസ് ചാരന്‍, ആവശ്യക്കാരന്‍ എന്ന രീതിയില്‍ ഇവരെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. പിടിയിലായ യുവതി ദുബായില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പണം കണ്ടെത്തുന്നതിനായി ഇവര്‍ വേശ്യാവൃത്തി തിരഞ്ഞെടുക്കുക ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2000 ദിര്‍ഹം പ്രതിഫലം വാഗ്ദാനം ചെയ്താണ് പൊലീസ് ചാരന്‍ ഇവരെ കുടുക്കിയത്. പറഞ്ഞ സമയത്ത് തന്നെ ഇവര്‍ ടാക്‌സിയില്‍ ഹോട്ടലിലെത്തി. പണം വാങ്ങിയ ശേഷം മുറിയിലേക്ക് പോയി വസ്ത്രം മാറുന്ന സമയത്ത് വനിതാ പൊലീസ് എത്തി യുവതിയെ പിടികൂടുകയായിരുന്നു. പൊലീസ് ചാരനില്‍നിന്നു വാങ്ങിയ പണം ഇവരില്‍നിന്ന് കണ്ടെടുത്തു. യുവതിയുടെ പ്രവര്‍ത്തിയെ സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെങ്കിലും ഇവരെ തെളിവോടെ പിടികൂടുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ യുവതിക്കെതിരായ കേസില്‍ ഈ മാസം 23 ന് വിധിപറയും. പണത്തിനുവേണ്ടി ഏതാനും മാസമായി താന്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന യുവതി പറഞ്ഞു. ദുബായിലെ വിവിധ ഹോട്ടലുകളില്‍ 400, 500 ദിര്‍ഹത്തിന് യുവതി ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് സമ്മതിച്ചു. നിയമം നല്‍കുന്ന കടുത്ത ശിക്ഷ യുവതിക്ക് നല്‍കണമെന്ന് പ്രോസിക്യൂട്ടേഴ്സ് വാദിച്ചു.

Top