സെലന്‍സ്‌കിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തി മോദി, സംഭാഷണം 35 മിനിട്ടോളം നീണ്ടു

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റ പശ്ചാത്തലത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ചു.

ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 35 മിനിട്ടോളം നീണ്ടു നിന്നതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനും റഷ്യയും തമ്മില്‍ നേരിട്ട് നടത്തുന്ന ചര്‍ച്ചകളെ മോദി അഭിനന്ദിച്ചു. റഷ്യ നടത്തുന്ന അധിനിവേശത്തെക്കുറിച്ചും ഉക്രൈനിലെ സാഹചര്യത്തെക്കുറിച്ചും മോദി സെലന്‍സ്‌കിയോട് ചോദിച്ചറിഞ്ഞു. കൂടാതെ ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തതിന് മോദി സെലന്‍സ്‌കിയോട് നന്ദി പറയുകയും ചെയ്തു.

സുമിയില്‍ എഴുനൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ മോദി ഉക്രൈനോട് അഭ്യര്‍ത്ഥിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഉച്ചയ്ക്ക് ശേഷം മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും സംസാരിക്കും. റഷ്യ സൈനിക നീക്കം നടത്തുന്ന മേഖലകളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷാ ദൗത്യവും റഷ്യ- ഉക്രൈന്‍ യുദ്ധത്തെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തേക്കും. യുദ്ധം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് മോദി പുടിനുമായി സംസാരിക്കുന്നത്. രണ്ട് തവണ സെലന്‍സ്‌കിയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്.

Top