ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ തടവറകളില്‍ 457 ഇന്ത്യാക്കാര്‍ അകപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 399 പേര്‍ മത്സ്യത്തൊഴിലാളികളും 58 പേര്‍ സാധാരണ തടവുകാരുമാണ്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷന് രേഖാമൂലം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2008 മേയ് 21 ന് പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുണ്ടാക്കിയ കോണ്‍സുലാര്‍ ആക്സസ് എഗ്രിമെന്റ് അനുസരിച്ച് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഇരു രാജ്യങ്ങളും ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ നല്‍കണം. ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നീ ദിവസങ്ങളിലാണിത്. ഇതില്‍ 146 മത്സ്യത്തൊഴിലാളികളെ ജനുവരി എട്ടിന് മോചിപ്പിക്കാനും സാധ്യതയുണ്ട്.
ഇന്ത്യയും തടവുകാരുടെ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറും. സമുദ്രാര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിന് എത്തിയവരാണ് ഇരു രാജ്യങ്ങളുടെയും ജയിലില്‍ കഴിയുന്നത്.