കൊച്ചി : നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് ‘മറുനാടന്‍ മലയാളി’ക്ക് വിലക്ക്. പത്ത് കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ സിവില്‍ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവിട്ടത്. എറണാകുളം അഡീഷണല്‍ സബ്‌കോടതിയാണ് ഉത്തരവിട്ടത് പൃഥ്വിരാജിനു വേണ്ടി അഭിഭാഷകരായ സന്തോഷ് മാത്യു, വിജയ് വി പോള്‍, ഗോകുല്‍ കൃഷ്ണന്‍ ആര്‍, ഉത്തര പി വി, സാമ അബ്ദുള്‍ മജീദ്, ശില്‍പ സോമന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.
ഈ ഇടക്കാല ഉത്തരവ്, വാദിയുടെ സ്വകാര്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും സത്പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുന്ന രീതിയിലുള്ള വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും അപ്ലോഡ് ചെയ്യുക/ വിതരണം ചെയ്യുക (making, posting, publishing, uploading, distributing, and/or re-publishing) തുടങ്ങിയ കാര്യങ്ങളില്‍ നിന്നും പോര്‍ട്ടലിനെ തടയുന്നു.
ആദായ നികുതി വകുപ്പും എന്‍ഫോഴ്സുമെന്റും നടത്തിയ പരിശോധനയെ തുടര്‍ന്ന് പൃഥ്വിരാജ് 25 കോടി പിഴയടച്ചുവെന്ന് 2023 മേയ് മാസത്തില്‍ മറുനാടന്‍ മലയാളി ചില ലേഖനങ്ങളിലൂടെയും വീഡിയോകളിലൂടെയും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പ്രസ്താവനയിറക്കിയെങ്കിലും നടന്‍ പിഴ അടച്ചുവെന്ന് പോര്‍ട്ടല്‍ വീണ്ടും വാര്‍ത്ത നല്‍കി. തുടര്‍ന്നാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്.
അതേസമയം മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന സർക്കാർ നയത്തിനെതിരെ മറുനാടനും പിന്തുണയുമായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്ത് വന്നു .സത്യങ്ങൾ വിളിച്ച് പറയുന്ന ഓൺ ലൈൻ മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഗുരുതരമായാ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.
ഇടതുപക്ഷ എംഎൽഎ ആയ പി വി അൻവർ ഉയർത്തുന്ന ഭീക്ഷണി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് .മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന ചിന്ത ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല .പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ഓണലൈൻ മാധ്യമങ്ങളെ പൂട്ടിക്കും എന്ന പിവി അൻവറിന്റെ നീക്കത്തിനെതിരെ അതിശക്തമായി നീങ്ങുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പത്രക്കുറിപ്പിൽ അറിയിച്ചു.
മാധ്യമങ്ങളുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ചാനലുകള്‍ ഒറ്റക്കെട്ടായിത്തന്നെ നീങ്ങുമെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,(പത്തനംതിട്ട മീഡിയ) വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), , ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്.ശ്രീജിത്ത് (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ് അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.