ആശുപത്രികളും ഇന്‍ഷ്വറന്‍സ് കമ്പനികളും കോഡിങ് ഏര്‍പ്പെടുത്തുന്നു; രാജ്യത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ വരുന്നു

ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും വേണ്ട തരം കോഡിങ്ങും നിലവില്ല്! വന്നിട്ടുണ്ട്. സയന്‍സ്, കൊമേഴ്‌സ് ബിരുദധാരികളെ റിക്രൂട്ട് ചെയ്തിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ മെഡിക്കല്‍, പാരാമെഡിക്കല്‍, മൈക്രോബയോളജി, ഫാര്‍മക്കോളജി ബിരുദക്കാരെയാണു സ്വീകരിക്കുന്നത്. മെഡിക്കല്‍ കോഡിങ് ഉള്‍പ്പടെയുള്ള റവന്യൂ സൈക്കിള്‍ മാനേജ്‌മെന്റ് നടത്തുന്നതിനാല്‍ കൊമേഴ്‌സ് ബിരുദക്കാര്‍ക്കും ഇവിടെ അവസരങ്ങളുണ്ട്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിനു വേണ്ട ആശുപത്രിരേഖകള്‍ കോഡ് രൂപത്തിലാക്കുന്നതാണു മെഡിക്കല്‍ കോഡിങ്. മെഡിക്കല്‍ കോഡിങ്, റവന്യൂ സൈക്കിള്‍ മാനേജ്‌മെന്റ് രംഗം ഗള്‍ഫ് രാജ്യങ്ങളിലേക്കു വ്യാപിക്കുമെന്ന് ഈ രംഗത്തുള്ള ഷിപ്‌സ് കമ്പനി എംഡി റീന വിവേകാനന്ദന്‍ പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളായ ബ്‌ളൂക്രോസ്, ബ്‌ളൂഷേഡ്, സിഗ്‌ന, എയ്റ്റ്‌ന പോലുള്ള കമ്പനികള്‍ കേരളത്തിലേക്കു വരാനുള്ള സാധ്യതയേറെയാണ്.

Top