ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ മുംബൈ പോരാട്ടത്തോടെ പതിനൊന്നാം സീസണിനു തിരി കൊളുത്തും. ഐ.പി.എല്‍ ആരംഭിക്കുന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അതേ പറ്റിയുള്ള വിവാദങ്ങളും പൊങ്ങി തുടങ്ങിയിരുന്നു.വേറൊന്നുമല്ല കാരണം ഐ.പി.എല്ലില്‍ വാരി എറിയുന്ന കോടികള്‍ തന്നെയാണ് വിവാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുന്‍പ് ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ രണ്‍വീര്‍ സിംഗിന്റെ ഡാന്‍സ് ഉണ്ടെന്ന വാര്‍ത്തകള്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. കാരണം 15 മിനിറ്റ് ഡാന്‍സിനു രണ്‍വീര്‍ വാങ്ങുന്നത് 5 കോടി രൂപയാണെന്ന കണക്കു പുറത്ത് വന്നതാണ്. ഐ.പി.എല്ലിന് കൂടുതല്‍ കളറാക്കുന്നത് അതിന്റെ ഉദ്ഘാടന ചടങ്ങുകളാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. ഏപ്രില്‍ ഏഴിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണശബളമായ ഉദ്ഘാടന ചടങ്ങോടെയാവും പതിനൊന്നാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കൊടി കയറുക. 45 മിനുറ്റോളം നീളുന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, പരിനീതി ചോപ്ര, തമന്ന, വരുണ്‍ ധവാന്‍, രണ്‍വീര്‍ സിംഗ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഇവരെക്കൂടാതെ പ്രഭുദേവയും, മികയും ആരാധകര്‍ക്ക് ആവേശമായി വാങ്കഡെയിലെത്തും. പ്രഭുദേവയ്‌ക്കൊപ്പം ചുവടുവെക്കാനാണ് തമന്ന തയ്യാറെടുക്കുന്നത്. തമിഴ്, തെലുഗ്, കന്നഡ മെഡലി ഗാനങ്ങള്‍ക്കൊത്താണ് ഇരുവരും നൃത്തം ചെയ്യുക. 10 മിനുട്ടോളം മാത്രം നീളുന്ന പ്രകടനത്തിന് വലിയ തുകയാണ് തമന്ന ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐപിഎലിന്റെ ഉദ്ഘാടന ചടങ്ങിലെ നൃത്തത്തിന് 50 ലക്ഷം രൂപയാണ് തമന്ന വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് കൊറിയോഗ്രാഫറായ ഷിയാമക് ധാവറാണ് നൃത്തം ഒരുക്കുന്നത്. നാല്‍പ്പത്തിയഞ്ച് മിനുറ്റ് നീളുന്ന ഉദ്ഘാടന ചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. 20 കോടി രൂപയാണ് ഉദ്ഘാടന ചടങ്ങിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ബഡ്ജറ്റില്‍ നിന്ന് കൊണ്ട് ഉദ്ഘാടന ചടങ്ങ് നടത്തുക എന്ന വെല്ലുവിളിയാണ് തങ്ങള്‍ക്ക് മുന്നിലുള്ളത്. പക്ഷേ ഒരു കാര്യത്തില്‍ താന്‍ ഉറപ്പ് നല്‍കുന്നു. അടുത്ത അന്‍പത് ദിവസങ്ങളിലേക്ക് നിങ്ങളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാന്‍ പാകത്തിലുള്ള മികച്ച പരിപാടി തന്നെയായിരിക്കും ഞങ്ങള്‍ സംഘടിപ്പിക്കുക ‘ ബിസിസിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങിലെ ഡാന്‍സിനു തമന്ന വാങ്ങുന്ന പ്രതിഫലം
Tags: ipl