ഐപിഎല്‍ 2017 ലെ എമേര്‍ജിങ് പ്ലേയറായി മലയാളി താരം ബേസില്‍ തമ്പിയെ തിരഞ്ഞെടുത്തു

മുംബൈ : ഐപിഎല്‍ പത്താം സീസണില്‍ പുണെയെ തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടിയെങ്കിലും മലയാളികള്‍ക്ക് ഈ സീസണ്‍ ഓര്‍ത്തുവെക്കാം. കാരണം എമേര്‍ജിങ് പ്ലെയറായി തെരഞ്ഞടുത്തത് ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസില്‍ തമ്പിയെയാണ്. പത്ത് ലക്ഷം രൂപയാണ് ഈ അവാര്‍ഡിന് ലഭിക്കുക. എമേര്‍ജിങ് പ്ലെയറായി തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ മലയാളിയാണ് ബേസില്‍ തമ്പി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സഞ്ജു സാംസണാണ് ഇതിന് മുമ്പ് ആ നേട്ടം സ്വന്തമാക്കിയ മലയാളി. ബെസ്റ്റ് യങ് പ്ലെയര്‍ ഓഫ് ദ സീസണ്‍ എന്ന പേരിലായിരുന്നു സഞ്ജുവിന് അന്ന് അവാര്‍ഡ് ലഭിച്ചത്.

12 മത്സരങ്ങളില്‍ നിന്ന് പതിനൊന്ന് വിക്കറ്റുകളാണ് തമ്പിയുടെ ഈ സീസണിലെ നേട്ടം. വ്യക്തിഗത നേട്ടത്തിന് പുറമെ വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരം നിര്‍ണയിക്കുന്നത്. 424 റണ്‍സാണ് തമ്പി വിട്ടുകൊടുത്തത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് തമ്പിയുടെ മികച്ച പ്രകടനം. ഗുജറാത്തിന്റെ അന്നത്തെ ജയം തമ്പിക്ക് കൂടി അവകാശപ്പെട്ടതായിരുന്നു. നിര്‍ണ്ണായക ഘട്ടത്തിലാണ് ആ മൂന്നു വിക്കറ്റും വീഴ്ത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ലോ ബോളുകള്‍ കൊണ്ടും മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് തമ്പി ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇടം നേടിയിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നിതീഷ് റാണ, ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ഋഷഭ് പന്ത് എന്നിവരായിരുന്നു തമ്പിക്ക് പിന്നാലെ ഈ അവാര്‍ഡിന് പരിഗണിച്ചിരുന്നത്. തമ്പിക്ക് 57.4 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ റാണക്ക് 21.9 ശതമാനവും പന്തിന് 8.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

Top