ഹൈദരാബാദിനെ 22 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു

kolkatha-knight

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക മത്സരമായിരുന്നു ഇന്നലെ നടന്നത്. പടകുതിരകളായ സണ്‍ റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനെ കൊല്‍ക്കത്ത മുട്ടുകുത്തിക്കുകയായിരുന്നു. കൊല്‍ക്കത്ത അടിച്ചെടുത്ത 172റണ്‍സിനെ മറികടക്കാന്‍ സണ്‍ റൈസേഴ്സിന് സാധിച്ചില്ല.

അങ്ങനെ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍ കടന്നുകൂടി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചത്. ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 51 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ പോരാട്ടവീര്യം കാണിച്ചെങ്കിലും സണ്‍റൈസേഴ്സിനെ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂസഫ് പത്താന്റെ ബാറ്റിംങ് മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോറിലെത്തിയത്. 34 പന്തില്‍ നിന്ന് പുറത്താകാതെയാണ് യൂസഫ് 52 റണ്‍സ് നേടിയത്. മനീഷ് പാണ്ഡെ 48ഉം റോബിന്‍ ഉത്തപ്പ 25ഉം റണ്‍സെടുത്ത് യൂസഫിന് മികച്ച പിന്തുണ നല്‍കി.

Top