ഗൾഫ് മേഖല യുദ്ധ ഭീതിയിൽ ആയിരിക്കയാണ് !!ജാംകരണ്‍ പള്ളിയിൽ ചുവന്ന കൊടി ഉയർന്നു.എന്നാൽ വെല്ലുവിളിച്ച് അമേരിക്ക രാമത്തും ഉണ്ട് .സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മുറുകുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ ഇറാഖില്‍ അമേരിക്കന്‍ സാന്നിധ്യമുള്ള മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നു. അതിനിടെ ഇറാനെതിരെ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. അമേരിക്കക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അമേരിക്കയെ അക്രമിച്ചാല്‍ ഇറാന്റെ അധീനതയിലുള്ള 52 സ്ഥലങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്യുന്നത്. 1979ല്‍ ഇറാന്‍ ബന്ദികളാക്കിയ യു.എസ് പൗരന്മാരുടെ എണ്ണം 52 ആണെന്നതാണ് ഈ അക്കത്തിന്റെ പ്രാധാന്യമെന്നും ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കുന്നു. മേഖലയിലെ സംഘര്‍ഷത്തിന് അയവുണ്ടാവില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഇറാന്റെ 52 സ്ഥലങ്ങള്‍ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്, അതില്‍ പലതും ഇറാനെ സംബന്ധിച്ചും ഇറാനിയന്‍ സംസ്‌കാരത്തെയും സംബന്ധിച്ചും പ്രാധാന്യം അര്‍ഹിക്കുന്നതാണ്, അമേരിക്കയേയോ അമേരിക്കയുടെ സ്വത്തുക്കളേയൊ ഇറാന്‍ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കുന്നു.ഇറാന്‍ സേനാ മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതോടെ മേഖല ആകെ ഭയത്തിലാണ്. തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചിരിക്കുന്നു.
ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ ഇറാഖില്‍ അമേരിക്കന്‍ സാന്നിധ്യമുള്ള മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഖാസിം സുലൈമാനിയുടെ ചോരക്ക് പകരം ചോദിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറിയിട്ടില്ല. ബഗ്‍ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും, തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെ അല്‍ബലദ് എയര്‍ബേസിലുമാണ് രാത്രി റോക്കറ്റാക്രമണമുണ്ടായത്.
വാക് പോര് ശക്തമായിരിക്കെ അമേരിക്കയിലും ഭയം ഏറുകയാണ്. ഇനിയൊരു യുദ്ധം വേണ്ട എന്നാവശ്യപ്പെട്ട് അമേരിക്കയില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. 2011ലേതിന് സമാനമായ ആക്രമണം ഉണ്ടാകുമോ എന്നാണ് അവരുടെ ഭയം. മാത്രമല്ല, സൈനികരെ ഇനിയും യുദ്ധത്തിന് അയക്കരുതെന്നും ചിലര്‍ വാദിക്കുന്നു. തിരഞ്ഞെടുപ്പിന് കളമൊരുക്കുന്ന ട്രംപിന് കനത്ത തിരിച്ചടിയാണ് സ്വന്തം നാട്ടിലെ പ്രക്ഷോഭം…