ന്യൂഡല്‍ഹി: ഇറാന്റെ ആക്രമണം ഏത് സമയത്തും ഇസ്രായേലും അമേരിക്കയും പ്രതീക്ഷിച്ചിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം മൂന്നാം ലോക മഹായുദ്ധം നടക്കാനുള്ള സാധ്യതകളെ കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. നിലവില്‍ ഇറാനും മേഖലയിലെ ഹമാസും ഹിസ്ബുള്ളയും അടക്കമുള്ള സഖ്യകക്ഷികള്‍ ഇസ്രായേല്‍-അമേരിക്കന്‍ സൈനിക സഖ്യത്തിനെതിരെ കടുത്ത ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മിഡില്‍ ഈസ്റ്റില്‍ ഏത് നിമിഷവും യുദ്ധം സംഭവിക്കാവുന്ന സാഹചര്യമാണ് ഉള്ളത്. അമേരിക്ക കൂടുതല്‍ ആയുധങ്ങളുമായി ഇസ്രായേലിന് സഹായമെത്തിച്ചതോടെ എന്തും സംഭവിക്കാമെന്ന പ്രതീതി തിങ്കളാഴ്ച്ചയുണ്ടായിരുന്നു. നേരത്തെ പല ജ്യോതിഷികളും ഇത്തരമൊരു യുദ്ധം സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നു.
ഹമാസിന്റെ രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയേയെ തെഹ്‌റാനില്‍ വെച്ച് വധിച്ചതിന് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ആണവായുധം ഇറാന്‍ പ്രയോഗിക്കുമോ തുടങ്ങിയ സംശയങ്ങള്‍ വേറെയുമുണ്ട്. യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അടക്കം പശ്ചിമേഷ്യന്‍ മേഖലയില്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ യുദ്ധക്കലപ്പുകള്‍, വിമാനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.
അതേസമയം ഇന്ത്യന്‍ ജ്യോതിഷിയായ കുശാല്‍ കുമാറിന്റെ മൂന്നാം ലോകമഹായുദ്ധ പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ യുദ്ധം നേരത്തെ തന്നെ അദ്ദേഹം പ്രവചിച്ചിരുന്നു. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന വിശേഷണം നേരത്തെ തന്നെ കുശാല്‍ കുമാറിനുണ്ട്.
ഇത് യാഥാര്‍ഥ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. നിരവധി സാധ്യതകളാണ് കുശാല്‍ കുമാറിന്റെ പ്രവചനങ്ങളില്‍ ഉള്ളത്. റഷ്യന്‍-ചൈനീസ് ബോംബര്‍ ജെറ്റുകള്‍ അലാസ്‌കയ്ക്ക് സമീപമെത്തും. റൊമാനിയയിലെയും ക്യൂബന്‍ സൈനിക പരിശീലനത്തെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ മഹായുദ്ധത്തിലേക്ക് വഴിമാറു.ം നിരവധി ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പും തമ്മിലായിരിക്കും ഈ യുദ്ധമെന്നും കുശാല്‍ കുമാര്‍ പ്രവചിച്ചിരുന്നു.
നേരത്തെ കുശാല്‍ കുമാര്‍ നടത്തിയ പ്രവചനങ്ങള്‍ പക്ഷേ നടന്നിരുന്നില്ല. ഹരിയാന ആസ്ഥാനമാക്കിയാണ് കുശാല്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രഹങ്ങളുടെ നില പരിശോധിച്ചാണ് അദ്ദേഹം പ്രവചനങ്ങള്‍ നടത്തുന്നത്. നേരത്തെ തന്നെ കുശാല്‍ കുമാറിന് അതുകൊണ്ട് വലിയ ആരാധകരുണ്ട്. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘര്‍ഷം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനുള്ള സാധ്യത സമ്മാനിക്കുന്നുണ്ട്.
ഇസ്മായില്‍ ഹനിയേ നേരത്തെ മിസൈല്‍ ആക്രമണത്തിലാണ് തെഹറാനില്‍ വെച്ച് കൊല്ലപ്പെട്ടത്. ഇസ്രായേലാണ് ഇതിന് പിന്നിലെന്നും തിരിച്ചടി ശക്തമായിരിക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് അടക്കം നല്‍കി ഇന്ത്യ അടക്കമുള്ളവര്‍ സാഹചര്യത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അടക്കം റദ്ദാക്കിയിട്ടുണ്ട്.