ഇരിക്കൂറില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം; ഞെട്ടലോടെ ഇരുമുന്നണികളും; ഗുണ്ടായിസവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി അഡ്വ ബിനോയ് തേമാസിന് അപ്രതീക്ഷിത മുന്നേറ്റം. നാമനിര്‍ദ്ദേശ പത്രിക നല്‍കിയ അന്നുമുതല്‍ തുടങ്ങിയ പ്രചാരണങ്ങള്‍ മണ്ഡലത്തിലെ പലഭാഗങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്യമായും രഹസ്യമായും ഏറ്റെടുക്കുകയായിരുന്നു. വിമതസ്ഥാനാര്‍ത്ഥികനുകൂലമായി പ്രവര്‍ത്തകര്‍ മാറിയതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി ജോസഫിന്റെ അനുയായികള്‍ ബിനോയ് തോമസിന്റെ പര്യടന പരിപാടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു.കഴിഞ്ഞ ദിവസം ബിനോയിയേയും സഹപ്രര്‍ത്തകരേയും യുഡിഎഫ് പ്രവര്‍ത്തകര്‍ ചെമ്പേരിയില്‍ അക്രമിക്കാന്‍ ശ്രമിച്ചത് ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു.BINOY -8

കുന്നേല്‍ ലിജോയുടെ നേതൃത്വത്തിലുള്ള ഏതാനും പേരാണ് ഭീഷണി മുഴക്കി എത്തിയത്. നെല്ലിക്കുറ്റിക്കാരനായ ലിജോ കണ്ണൂര്‍ ജില്ല സഹകരണ ബാങ്കിന്റെ ചെേെമ്പരി ബ്രാഞ്ചിലെ സെക്ക്യുരിറ്റി ജീവനാക്കാരനാണ്. ഇങ്ങനെ പലയിടത്തും അക്രമത്തിന് ചിലര്‍ മുതിരാന്‍ ശ്രമിച്ചെങ്കിലും ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ ഗുണ്ടായിസത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.POSTER -BINOY

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞെടുപ്പ് അടുത്തതോടെ യുഡിഎഫ് ക്യാമ്പില്‍ നെഞ്ചിടിപ്പ് കൂട്ടിയാണ് വിമത സ്ഥാനാര്‍ത്ഥിയുടെ പ്രചരണം മുന്നേറുന്നത്.BINOY 10 പുതിയ വോട്ടര്‍മാരും വീട്ടമ്മമാരും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നിലപാടെടുക്കുന്ന സാഹചര്യമാണെന്ന് മണ്ഡലത്തിലെയ പല മാധ്യമങ്ങളും ചൂണ്ടികാട്ടിയിരുന്നു. മണ്ഡലത്തില്‍ കെസി ജോസഫിനെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ആര്‍ക്കനുകൂലമായണ് നിങ്ങുകയെന്ന് ഇടതുമുന്നണിയുടെ വീക്ഷിക്കുന്നുണ്ട്.
ശക്തമായ കോണ്‍ഗ്രസ് കോട്ടകള്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിതോടെ തന്നെ തകര്‍ന്നിരുന്നു. പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തയിത് കോണ്‍ഗ്രസിനെയും ഞെട്ടിച്ചിരുന്നു. ഇതിനിടയിലാണ് മണ്ഡലത്തില്‍ ഏറെ പിന്തുണയുള്ള ബിനോയ് തോമസും സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുന്നത്. ഇതോടെ യുഡിഫിന്റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുകയായിരുന്നു.

Top