ഐഎസ് ഭീകരരെന്നു സംശയിക്കുന്ന മൂന്നു പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: ഉത്തര്‍പ്രദേശ്് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിൽ ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന മുന്നുപേരെ ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടി.

തഞ്ചിര്‍ അഹമ്മദ്, മുഫ്തി ഫൈസാന്‍ എന്നാണ് പൊലീസ് അറസ്റ്റ് ചെയ്തവരുടെ പേരുകള്‍. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ആറോളം പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജലന്ധര്‍, മുംബൈ, ബിജ്‌നോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭീകരരെന്ന് സംശയിക്കുന്നവരെ പിടികൂടിയതെന്ന് ദില്ലി പോലീസ് സ്ഥിരീകരിച്ചു. ഐ.എസ് ബന്ധമുള്ള സംഘം തീവ്രവാദി ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന രഹസ്യ വിവരമാണ് ഉത്തരപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനാണ് ലഭിച്ചത്. ഇതേത്തുടര്ന്ന് ആന്ധ്രാ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം, മഹാരാഷ്ട്രാ എടിഎസ്, പഞ്ചാബ്, ബിഹാര്‍ പോലീസ് എന്നിവയുമായി സഹകരിച്ചാണ് ദില്ലി പോലീസ് ഭീകരരെന്ന് സംശയിക്കുന്നവര്ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയത്. അറസ്റ്റിലായവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎസ് അനുഭാവമുള്ള നൂറോളം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നാണ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ ശക്തമായ ഒരു അടിത്തറയുണ്ടാക്കാനോ പ്രവര്‍ത്തിക്കാനോ ഐഎസിനു കഴിഞ്ഞിട്ടില്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങല്‍ വ്യക്തമാക്കുന്നുണ്ട്.

Top