ഇന്ത്യക്കാര്‍ നല്ല യുദ്ധക്കാരല്ലെന്ന് ഐഎസ്

ന്യൂഡല്‍ഹി: ഇറാഖിലും സിറിയയിലും ഇസ്‍ലാമിക് സ്റ്റേറ്റിനൊപ്പം പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ നല്ല യുദ്ധക്കാരല്ലെന്ന് ഐഎസ്. അതിനാല്‍ ഭീകരര്‍ ഇന്ത്യക്കാരെ തന്ത്രപൂര്‍വം ചാവേറുകളാക്കി മാറ്റുകയാണ്. ഇന്ത്യ മാത്രമല്ല പാക്കിസ്ഥാന്‍, ബംഗ്ലദേശ്, നൈജീരിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പോരാട്ടത്തിന് കരുത്തുറ്റവരല്ല. അറബ് മേഖലയില്‍ നിന്നുള്ളവരാണ് ഏറ്റവും നല്ല പോരാട്ടക്കാരെന്നാണ് ഭീകരരുടെ വിലയിരുത്തല്‍. വിദേശ ഏജന്‍സികള്‍ ശേഖരിച്ച് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് പുറത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സംഘടനയിലെ ഉയര്‍ന്ന പദവികള്‍ അറബ് പോരാളികള്‍ക്കുള്ളതാണ്. മികച്ച ആയുധങ്ങളും ശമ്പളവും താമസ സൗകര്യങ്ങളും നല്‍കുന്നതും ഇവര്‍ക്കാണ്. സൗത്ത് ഏഷ്യയില്‍ നിന്നുള്ളവരെ കൂട്ടമായിട്ടാണ് താമസിപ്പിക്കുക. അറബ് പോരാളികളെക്കാളും കുറഞ്ഞ സൗകര്യങ്ങളും ഗുണം കുറഞ്ഞ ആയുധങ്ങളുമാണ് ഇവര്‍ക്ക് നല്‍കുക. ചൈനീസ്, ഇന്ത്യന്‍, നൈജീരിയന്‍, പാക്കിസ്ഥാനി വംശജരെ ഒരുമിച്ച് താമസിപ്പിച്ച് ഇവരെ ഐഎസ്ഐഎസ് പൊലീസ് കര്‍ശനമായി നിരീക്ഷിക്കും.

ട്യൂണിസീയന്‍, പലസ്തീനിയന്‍, സൗദി അറേബ്യന്‍, ഇറാഖി, സിറിയന്‍ വംശജരെ മാത്രമാണ് ഐഎസ്ഐഎസ് പൊലീസില്‍ ഉള്‍പ്പെടുത്തുക. ഇറാഖിലും സിറിയയിലും ഐഎസിനൊപ്പം പങ്കുചേരാന്‍ സൗത്ത് ഏഷ്യയിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തിയാലുടന്‍ ഇവരുടെ പാസ്പോര്‍ട്ട് കത്തിച്ചുകളയും. ഐഎസില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് ഒളിച്ചോടുന്നത് തടയാനാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ 23 ഇന്ത്യക്കാര്‍ ഐഎസില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Top