
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ഓണ്‍ലൈനിലൂടെ എന്ന ഞെട്ടിക്കുന്ന വിവരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ദേശീയ അന്വേഷണ ഏജന്‍സിഎന്‍ഐഎ ആണ് . ഓണ്‍ലൈനിലൂടെ യുവാക്കളെയാണ് ഐഎസ് ലക്ഷ്യം വെക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം വഴിയാണ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഐഎസിനോട് താല്‍പര്യം പ്രകടിപ്പിക്കുന്നവരെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് 37 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുവെന്ന് എന്‍ഐഎ അറിയിച്ചു.
168 പേര്‍ അറസ്റ്റിലായി. ഈ വര്‍ഷം ജൂണിലാണ് അവസാനമായി കേസ് രജിസ്റ്റര്‍ ചെയ്തത്. 31 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 27 പ്രതികളെ ശിക്ഷിച്ചു. ഓണ്‍ലൈനിലൂടെയുള്ള ഐഎസ് പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ 011-24368800 നമ്പരില്‍ ബന്ധപ്പെട്ടാനും എന്‍ഐഎ നിര്‍ദേശം നല്‍കി.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും