പത്തുവയസുകാരിയെ വനിതാ ഐഎസ് തീവ്രവാദികള്‍ തല്ലികൊന്നു; സ്ത്രീകള്‍ വിടീനു പുറത്തിറങ്ങിയാല്‍ ക്രൂരമായ ശിക്ഷ

മൊസൂള്‍: പത്തുവയസുകാരിയെ വനിതാ തീവ്രവാദികള്‍ തല്ലികൊന്നു. വീട് ശുചിയാക്കുന്നതിനിടെ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങിയ ഇറാഖിലെ മൊസൂളിലുള്ള പത്ത് വയസുകാരിയെ ഐസിസ് വനിതാ ബ്രിഗേഡുകള്‍ പുരാതന ആയുധം ഉപയോഗിച്ച് തല്ലിക്കൊന്നു. മൊസൂളിലെ സദാചാരം നിയന്ത്രിക്കുന്ന അതിക്രൂരരായ വനിതാ ഭീകരരാണ് ഇതിന് പുറകിലെന്ന് വ്യക്തമായിട്ടുണ്ട്. രക്തം മണക്കുന്ന ഇവരുടെ ക്രൂരമായ കഥകള്‍ ഭയാനകമാണെന്നാണീ സംഭവം വെളിപ്പെടുത്തുന്നത്. ഫാറ്റെന്‍ എന്ന പേരുള്ള ഈ പെണ്‍കുട്ടിയെ ഐസിസ് വനിതാ സദാചാര പൊലീസ് ഒരു പുരാതന ആയുധം ഉപയോഗിച്ചാണ് തല്ലിക്കൊന്നിരിക്കുന്നത്.

കടുത്ത ഇസ്ലാമിക നിയമപ്രകാരമാണ് ഐസിസ് ഇവിടുത്തെ സദാചാരം നിയന്ത്രിക്കുന്നത്. ഇതനുസരിച്ച് സ്ത്രീകള്‍ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങുന്നത് കര്‍ക്കശമായി വിലക്കിയിട്ടുണ്ട്. ഈ വിലക്ക് ലംഘിച്ചതിന്റെ പേരിലാണ് ഈ പെണ്‍കുട്ടിയെ തല്ലിക്കൊന്നിരിക്കുന്നത്. പെണ്‍കുട്ടിയോ അല്ലെങ്കില്‍ അമ്മയോ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഐസിസിന്റെ സദാചാര പൊലീസായ ഹിസ്ബാഹ് പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഈ അമ്മ തന്റെ മകളെ ശിക്ഷ അനുഭവിക്കാന്‍ തള്ളി വിടുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയെ ശിക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന പുരാതന ആയുധം വനിതാ അല്‍ഖന്‍സ ബ്രിഗേഡിലെ അംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തല്ലലേറ്റ് കടുത്ത മുറിവുകളുണ്ടായി വന്‍ തോതില്‍ രക്തം വാര്‍ന്നിട്ടാണ് പെണ്‍കുട്ടി മരിച്ചിരിക്കുന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പെണ്‍കുട്ടിയെ 30 തവണം തല്ലിയിട്ടുണ്ടെന്നനാണ് 20 കാരിയായ ഒരു സ്ത്രീ വെളിപ്പെടുത്തുന്നത്. ചെറിയ പെണ്‍കുട്ടിക ഇറാഖിലെ ഐസിസ് സദാചാര പൊലീസ് കൂടുതലായി ലക്ഷ്യമിടുന്നുണ്ടെന്നും ഈ യുവതി സാക്ഷ്യപ്പെടുത്തുന്നു.

Top