അബ്ദുള്‍ ഹാരീസ് മതപഠന കേന്ദ്രത്തില്‍ ചേര്‍ന്നിരുന്നു; ഐഎസിലേക്ക് ആകര്‍ഷിക്കാനുണ്ടായ സാഹചര്യം ഇങ്ങനെയോ? അറസ്റ്റിലായ യാസ്മിന്‍ പറയുന്നതിങ്ങനെ

51288_1470720579

കാസര്‍ഗോഡ്: അബ്ദുള്‍ ഹാരീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ നാടുവിടാന്‍ നോക്കിയെന്നുള്ള യാസ്മിന്റെ മൊഴിയില്‍ ദുരൂഹത. യാസ്മിന്‍ പറയയുന്ന കാര്യങ്ങളൊക്കെ വാസ്തവവിരുദ്ധമാണെന്നാണ് പറയുന്നത്. ആത്മീയ തീവ്രത പ്രചരിപ്പിച്ചുവന്ന യാസ്മിന്‍ പറയയുന്നതെല്ലാം കള്ളമെന്നാണ് അന്വേണസംഘം വ്യക്തമാക്കുന്നത്.

എറണാകുളത്ത് ഹോട്ടല്‍ ജോലിക്കെന്നു പറഞ്ഞ് വീടുവിട്ട ആദൂര്‍ സ്വദേശി അബ്ദുള്‍ ഹാരീസ് ഐഎസില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരിക്കുന്ന സൂചനകളാണ് ലഭിക്കുന്നത്. ഒരു വര്‍ഷം മുമ്പ് അബ്ദുള്ള ഹാരിസ് തൃക്കരിപ്പൂരിലെ ഒരു മതപഠന കേന്ദ്രത്തില്‍ ചേര്‍ന്നിരുന്നു. അല്പകാലത്തെ പഠനത്തിനു ശേഷം 26 കാരനായ അബ്ദുള്ള സ്ഥലം വിടുകയായിരുന്നു. പിന്നീട് എറണാകുളത്തെ ഒരു മൊബൈല്‍ കടയില്‍ ജോലിക്ക് ചേര്‍ന്നതായാണ് വിവരം. ഈ ജോലി തരപ്പെടുത്തിയ ആളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ് പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിടെ ജോലി ചെയ്തു വരവേ ആറ് മാസം മുമ്പ് അബ്ദുള്ള ഹാരിസ് നാട്ടിലെത്തിയിരുന്നു. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങിക്കൊടുത്തശേഷം എറണാകുളത്തേക്ക് തിരിച്ചു പോകുന്നുവെന്നാണ് ധരിപ്പിച്ചത്. തുടര്‍ന്നാണ് അബ്ദുള്ളയില്‍ കാര്യമായ മാറ്റം അനുഭവപ്പെട്ടത്. ഫോണില്‍ വിളിച്ചാല്‍ പലപ്പോഴും കിട്ടാറില്ല. വീട്ടിലേക്കുള്ള വിളികളും കുറഞ്ഞു വന്നു. വീട്ടുകാര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു പതിവ്.

കുറച്ചുകാലമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അബ്ദുള്ളയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെയാണ് പിതാവ് പൊലീസില്‍ പരാതിയുമായി എത്തിയത്. തൃക്കരിപ്പൂര്‍-പടന്നയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയവരുമായി അബ്ദുള്ളക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസും രഹസ്യാന്വേഷണവിഭാഗവും അന്വേഷിക്കുന്നുണ്ട്. അബ്ദുള്ള ഹാരിസിന്റെ പേരില്‍ പാസ്‌പ്പോര്‍ട്ട് ഇല്ലെന്നാണ് പ്രാഥമിക വിവരം. വ്യാജ പാസ്‌പ്പോര്‍ട്ട് എടുത്തിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ തൃക്കരിപ്പൂരില്‍നിന്നും കാണാതായവരുമായി അബ്ദുള്ള ഹാരിസിന് ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസ് ആദൂര്‍ പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. തൃക്കരിപ്പൂര്‍ പടന്നയില്‍ നിന്നും ഐസീസിലേക്ക് പോയവരുടെ കേസിനൊപ്പം ഈ കേസും അന്വേഷിക്കുമെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ തനിച്ച് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് കടന്നിരിക്കാമെന്നാണ് സൂചന. എന്നാല്‍ സിറിയ കേന്ദ്രീകരിച്ചുള്ള അല്‍ ഖായ്ദയിലേക്കാണെങ്കില്‍ അതുമായി ബന്ധപ്പെട്ട പാലക്കാട് സ്വദേശി അബു താഹിറിന്റെ നിര്‍ദേശപ്രകാരം കടന്നിരിക്കാമെന്നാണ് സൂചന. അബു താഹിര്‍ ഇപ്പോഴും സജീവമായി അല്‍ഖായ്ദയിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത യാസ്മിന്‍ അഹമ്മദിനെ വീണ്ടും കോടതി റിമാന്‍ഡ് ചെയ്തു. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് ഡല്‍ഹിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ റിമാന്‍ഡ്കാലാവധി സെപ്റ്റംബര്‍ 6 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യാസ്മിന്‍ അഹമ്മദ് കള്ളം പറയുന്നതായി അന്വേഷണ ഏജന്‍സി കരുതുന്നു. വര്‍ഷങ്ങളായി ആത്മീയതീവ്രത പ്രചരിപ്പിക്കാന്‍ ബോധവല്‍ക്കരണം നടത്തിയതില്‍ യാസ്മിന്‍ പങ്കാളിയാണ്. യാസ്മിന്റെ കുഞ്ഞിനെ ഏറ്റെടുക്കാന്‍ ബന്ധുക്കളെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ യാസ്മിനൊപ്പം കുട്ടിയേയും കണ്ണൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Top