ബെയ്‌റൂത്ത്:പുതിയ വെടിനിർത്തൽ തീരുമാനം ഒരുക്കുന്നതിനിടെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു.ലെബനൻ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയുടെ വക്താവ് മുഹമ്മദ് അഫീഫ് ആണ് ഞായറാഴ്ച ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് .അന്തരിച്ച ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയുടെ ഉപദേശകനും 2014 മുതൽ ഗ്രൂപ്പിൻ്റെ മാധ്യമ ബന്ധത്തിൻ്റെ ഉത്തരവാദിയുമായിരുന്ന അഫീഫിൻ്റെ മരണം തീവ്രവാദ സംഘടന സ്ഥിരീകരിച്ചു.
സെന്‍ട്രല്‍ ബെയ്‌റൂത്തിലെ റാസ് അല്‍ നാബയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മൊഹമ്മദ് അഫീഫ് ആണ് കൊല്ലപ്പെട്ടത്. മൊഹമ്മദ് അഫീഫിന്റെ മരണം ലെബനനിലെ സായുധ വിഭാഗം സ്ഥിരീകരിച്ചു. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത് അഫീഫായിരുന്നു.
റാസ് അല്‍ നാബയിലെ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ബെയ്‌റൂത്തിലെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ അഭിയം തേടിയ പ്രദേശമാണ് റാസ് അല്‍ നാബ. ഇവിടെയാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 3,452 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 14,664 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വടക്കന്‍ ഗാസയിലെ ബൈത്‌ലാഹിയയിലെ ജനവാസമേഖലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 72 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെയായിരുന്നു ആക്രമണം നടന്നത്. അഞ്ചുനില കെട്ടിടം തകര്‍ന്നാണ് അന്‍പതിലേറെ പേരും കൊല്ലപ്പെട്ടത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.