കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീടിനു നേരെ പ്രതിഷേധം!.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തം.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീടിനു നേരെ പ്രതിഷേധം. ബാരിക്കേഡ് കെട്ടി പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ ബാരിക്കേട് തകർക്കാൻ പ്രതിഷേധക്കാർ ശ്രമം നടത്തുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. ചിതറിയോടിയ ഇവർ വീണ്ടും തിരികെ എത്തി ബാരിക്കേഡ് തകർക്കാൻ ശ്രമം നടത്തി. തുടർന്ന് പൊലീസ് അഞ്ച് റൗണ്ട് ടിയർ ഗ്യാസും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. കണ്ണൂർ എംപി കെ സുധാകരനാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.

കോഴിക്കോടും പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് പിന്നീട് ലാത്തി ചാർജ് നടത്തുകയും ചെയ്തു.സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങളൊക്കെ ലംഘിച്ചായിരുന്നു സംഘടനകളുടെ പ്രതിഷേധം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി . കണ്ണൂരിലും കൊല്ലത്തും കോഴിക്കോടും പൊലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജനസംഘടനകൾ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം നടത്തിയത്.

Top