പക്ഷിപ്പനി കേരളത്തില്‍ മാത്രമല്ല പല സംസ്ഥാനങ്ങളിലും ആശങ്കയുണ്ട്. കൊറോണ മൂലം പലരും മാംസം കഴിക്കാന്‍ ഭയപ്പെട്ടുന്നു. അതുകൊണ്ടുതന്നെ ഹോട്ടലുകളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ആര്‍ക്കും വേണ്ട. വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോഴിയിറച്ചിയുടെ വില കൂപ്പു കുത്തുകയും ഹോട്ടലുകളിലടക്കം മാംസവിഭവങ്ങള്‍ ലഭിക്കാത്ത സാഹചര്യവുമാണ് നിലവില്‍.
കൊറോണ വൈറസ് ബാധയ്ക്ക് കാരണമാകുന്നില്ലെങ്കിലും ഭീതി കാരണം മാംസാഹാരത്തോട് ജനങ്ങള്‍ക്ക് വിമുഖതയാണുള്ളത്; പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍.ഉത്തര്‍പ്രദേശിലെ വിപണിയില്‍ ഒരു ഭക്ഷ്യവസ്തുവിന് അടുത്തിടെയായി അസാധാരണമായ വിലക്കയറ്റമാണ്. മറ്റൊന്നുമല്ല, ചക്കയാണ് ആ ഭക്ഷ്യവസ്തു. കൊറോണ ഭീതി മൂലം കോഴിയിറച്ചിയും ആട്ടിറച്ചിയും ഉപയോഗിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഇതിന് പകരമായി ഉപയോഗിക്കാനുള്ള ഭക്ഷ്യവസ്തുവായി ചക്ക പ്രാധാന്യം നേടിയിരിക്കുന്നത്.
ബിരിയാണി അടക്കമുള്ളവയ്ക്ക് ചക്കയാണ് ഇപ്പോള്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. വിപണി മൂല്യം ഏറിയതോടെ ലക്‌നൗവില്‍ ഇപ്പോള്‍ ഒരു കിലോ ചക്കയുടെ വില 120 രൂപയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.