ജേക്കബ് തോമസിന്റെ നിയമനം അഴിമതിക്കാര്‍ക്ക് പിണറായി വിജയന്‍ നല്‍കുന്ന മുന്നറിയിപ്പ്

തിരുവനന്തപുരം: കര്‍ക്കശ നിലപാടുമായി മുഖ്യമന്ത്രിയും അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കാത്ത വിജിലന്‍സ് ഡയറകറുമായതോടെ സംസ്ഥാനത്തെ അഴിമതിക്കാര്‍ ഇനി വെള്ളം കുടിക്കും. അഴിമതിക്കെതിരായ നിലപാടില്‍ യാതൊരു വിട്ടുവിഴ്ച്ചയും ചെയ്യാത്ത ഉദ്യോഗസ്ഥനാണ് പുതിയ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്.

ആര് ഭരിച്ചാലും നേരിന്റെ നിലപാട് മാത്രമാണ് ഈ ഉദ്യോഗസ്ഥന്റെ വഴി. അത് കൊണ്ട് തന്നെ വര്‍ഷങ്ങളായി രണ്ടു മുന്നണികളും ജേക്കബ് തോമസിനെ ഒതുക്കി നിര്‍ത്തുകയാണ് പതിവ്. എന്നാല്‍ ആവഴിയില്‍ നിന്ന് വേറിട്ട് ചിന്തിക്കാന്‍ പിണറായി തയ്യാറായിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഴിമതിക്കാരായ സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ തുടങ്ങി പൊലീസിലെ ഉന്നതര്‍ വരെ ഈ ഭയപ്പാടിലാണ്. മാത്രമല്ല നിലവില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ വിജിലന്‍സ് അന്വേഷണം നേരിടുന്നുമുണ്ട്.അഴിമതിക്കെതിരായ നിലപാടിന്റെ പേരില്‍ തന്നെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ പോലും മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ചങ്കൂറ്റം കാണിച്ച ഐപിഎസ് കരുത്തിനെയാണ് ഇവരെല്ലാം ഭയപ്പെടുന്നത്.

സാധാരണ ഏത് സര്‍ക്കാര്‍ വന്നാലും അവിടെ സര്‍വ്വീസ് സംഘടനാ നേതൃത്വങ്ങള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം കാര്യങ്ങളില്‍ ഇടപെടാന്‍ നിഷ്പ്രയാസം കഴിയുന്ന സാഹചര്യങ്ങളായിരുന്നു ഇതുവരെ. എന്നാല്‍ പിണറായിയുടെ അടുത്ത് അത്തരം ഇടപെടലുകള്‍ നടക്കില്ലെന്നതും പുതിയ പോലീസ് അഴിച്ചുപണിയില്‍ പ്രതിക്ഷ വര്‍ധിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്കമായ നിലപാടെടുക്കാന്‍ തയ്യാറായ ജേക്കബ് തോമസിനെതിരെ മന്ത്രിമാര്‍ ഒറ്റക്കെട്ടായി അക്രമിക്കുകയായിരുന്നു.

അഴിമതിക്കെതിരെ പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പുതിയ മുന്നേറ്റം തുടക്കം കുറിക്കുന്നതനിടയിലാണ് ജേക്കബ് തോമസിന് പുതിയ ചുമതല ലഭിക്കുന്നത്.

Top