ഇന്ദിരാഗാന്ധിയെയും കരുണാകരനെയും വീഴ്തിയ ജനം ഉമ്മൻചാണ്ടിക്കെതിരെ; പുതുപ്പള്ളിയിലെ അതികായനെ വീഴ്തുമെന്നുറച്ച് ജെയ്ക്

രാഷ്ട്രീയ ലേഖകൻ

കോട്ടയം: ഉമ്മൻ ചാണ്ടി ആദ്യ തിരഞ്ഞെടുപ്പിനിറങ്ങിയ ആതേ പ്രായത്തിൽ പുതുപ്പള്ളിയിൽ മത്സരിക്കാനിറങ്ങിയ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനെ അപമാനിച്ച കോൺഗ്രസുകാർ വാക്കുകൾ മാറ്റിപ്പറയുന്നു. തിരഞ്ഞെടുപ്പുൽ ഉമ്മൻചാണ്ടി റെക്കോർഡ് ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെടുമെന്ന കോൺഗ്രസിന്റെ അമിത ആത്മവിശ്വാസത്തിനു ആദ്യഘട്ടത്തിൽ തന്നെ തിരിച്ചടിയേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

JAIC3

JAIC4

JAICസഭയും സമുദായങ്ങളും പതിവുപോലെ ഉമ്മൻചാണ്ടിക്കു പൂർണ പിൻതുണ പ്രഖ്യാപിച്ചു രംഗത്തിറങ്ങിയില്ലെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
മണർകാട് സ്വദേശിയായ ജെയ്ക് സി.തോമസ് സിഎംഎസ് കോളജിൽ നടന്ന സമരത്തിലൂടെയാണ് എസ്എഫ്‌ഐയിലെ നേതാവായി വളർന്നത്. ഘട്ടം ഘട്ടമായി ഉയർന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പദത്തിൽ വരെയെത്തി.

JAIC1

JAIC2

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ മണർകാട് സ്വദേശിയും മണർകാട് യാക്കോബായ പള്ളി ഇടവകാംഗവുമായ ജെയ്ക് സി.തോമസിനെ ആദ്യ അങ്കത്തിനായി പുതുപ്പള്ളിയിലേയ്ക്കു സിപിഎം നിയോഗിക്കുമ്പോൾ നല്ലൊരു മത്സരത്തിൽ കുറഞ്ഞൊന്നും സിപിഎമ്മിനു പോലും പ്രതീക്ഷയില്ലായിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ കണക്കു കൂട്ടലുകളെയെല്ലാം തകർത്തെറിഞ്ഞുള്ള കുതിപ്പില്ലാണ് ജെയ്ക് സി.തോമസ് എന്ന യുവ നേതാവ്.

OMM

OMM1

കല്ലേറും സമരവും മാത്രമാണ് എസ്എഫ്‌ഐ വിദ്യാർഥികളുടെ ജോലിയെന്ന പ്രചാരണങ്ങൾക്കിടെ വിദ്യാഭ്യാസ രംഗത്തും വായനയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജെയ്കിന്റെ വാക്കുകൾ വിദ്യാർഥി നേതാവ് എന്നതിൽ കവിഞ്ഞ പക്വതയും പാകതയുമുണ്ട്. ഉമ്മൻചാണ്ടി എന്ന കേരള രാഷ്ട്രീയത്തിലെ അതികായനെ നേരിടാനിറങ്ങുന്ന ജെയ്കിന്റെ വാക്കുകളിൽ ജനാധിപത്യത്തിന്റെ എല്ലാം അടങ്ങിയിട്ടുണ്ട്. – പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെയും, കെ.കരുണാകരനെയും വരെ അടിതെറ്റിച്ച ചരിത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിനും ജനങ്ങൾക്കുമുള്ളത്.

OMM2അൻപതു വർഷം ജനപ്രതിനിധിയായി ഇരുന്നു എന്നതിലല്ല കാര്യം, ജനങ്ങൾക്കു വേണ്ടി എന്തു ചെയ്തതിലാണ് – ജെയ്ക് ഇതു പറയുമ്പോൾ ഒരു വിദ്യാർഥി നേതാവിനേക്കാൾ പക്വതയുള്ള രാഷ്ട്രീയക്കാരനെയാണ് കാണാൻ സാധിക്കുന്നത്. ഓരോ ദിവസത്തെയും പ്രചാരണവും ചിത്രങ്ങളും സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്ത യുവാക്കൾക്കിടയിൽ ജെയ്ക് ഏറെ മുന്നിലെത്തിക്കഴിഞ്ഞിരിക്കുകയാണ്.
ജെയ്കിന്റെ പ്രചാരണം ശക്തമായി മുന്നേറുന്നത് ഉമ്മൻചാണ്ടിയെയും അനുയായികളെയും സമ്മർദത്തിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മികച്ച മത്സരം പുതുപ്പള്ളിയിൽ ഉണ്ടാകുമെന്നു ഉറപ്പാക്കിയ ഉമ്മൻചാണ്ടിയും പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകരും പ്രചാരണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉമ്മൻചാണ്ടിയും സംഘവും പുതുപ്പള്ളിയിൽ കൂടുതൽ സമയം ചിലവഴിച്ചതു തന്നെ ശുഭസൂചനയാണെന്നാണ് സിപിഎം നേതൃത്വം കണക്കു കൂട്ടുന്നത്.

Top