
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം. ഗര്‍ഭിണിയായ ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കാനുള്ള അവസാന അടവാണെന്ന രീതിയിലാണ് ആരോപണം. ജെയിക്കിന്റെ ഭാര്യ ഗീതു തോമസ് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബര്‍ ആക്രമണം നടക്കുന്നത്.
‘ജയിക്കിന്റെ അവസാനത്തെ അടവ്. ഗര്‍ഫിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ വര്‍ക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കല്‍. അത് പുതുപ്പള്ളിയില്‍ ചിലവാകില്ല ജെയ്ക് മോനു’ എന്നായിരുന്നു വീഡിയോക്ക് നല്‍കിയ കാപ്ഷന്‍. ഫാന്റം പൈലി എന്ന അക്കൗണ്ടില്‍ നിന്നാണ് സൈബര്‍ ആക്രമണം ഉണ്ടായത്. പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമന്റുകളുമായി എത്തിയത്. എട്ടുമാസം ഗര്‍ഭിണിയാണ് നീനു.