സ്‌കൂട്ടറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കവെ യുവതിക്ക് നേരെ ആക്രമണം; വാള്‍ കൊണ്ട് പുറത്ത് വെട്ടി പരിക്കേല്‍പ്പിച്ചു  

 

 

ജോധ്പൂര്‍: സ്‌കൂട്ടറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കവെ യുവതിയുടെ പുറകില്‍ ബൈക്കില്‍ വന്ന യുവാവ് വാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ജോധ്പൂരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ജോധ്പൂരിലെ റോട്ടറി ചൗരയിലൂടെ സ്‌കൂട്ടറോടിച്ച് പോകവെയായിരുന്നു യുവതിക്ക് നേരെ ആക്രമണം.മുഖം മൂടി അണിഞ്ഞായിരുന്നു യുവാവിന്റെ ആക്രമണം. അതുകൊണ്ട് തന്നെ യുവതിക്ക് അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സകൂട്ടറോടിച്ച് പോകവെ യുവതിയുടെ പുറം ഭാഗത്ത് യുവാവ് മുര്‍ച്ചയുള്ള വാള്‍ കൊണ്ട് വീശുകയായിരുന്നു.പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞെട്ടിത്തരിച്ച യുവതി അല്‍പ്പ നേരം കഴിഞ്ഞാണ് താന്‍ ആക്രമിക്കപ്പെട്ടുവെന്ന  കാര്യം  മനസ്സിലാക്കിയത്. യുവാവ് ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ചുറ്റും കൂടിയ യാത്രക്കാര്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അക്രമണത്തിന് പിന്നിലെ ഉദ്ദ്യേശം വ്യക്തമല്ല.

 

Top