ഇടതുപക്ഷത്തേയ്ക്ക് തിരിച്ചുപോകാതിരുന്നത് തിരിച്ചടിയായി; വിരേന്ദ്രകുമാറിന്റെ രാജ്യസഭാ സീറ്റിന് വേണ്ടി പാര്‍ട്ടിയെ ഇല്ലാതാക്കി

കോഴിക്കോട്: ഇടതു മുന്നണിയിലേക്ക് തിരിച്ചു പോകാതിരുന്നത് തിരിച്ചടിയായെന്ന് ജെ.ഡി.യു വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ജെ.ഡി.യുവിന്റെ വിലയിരുത്തല്‍. മത്സരിച്ച ഏഴ് സീറ്റുകളിലും ജെ.ഡി.യു കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

കല്‍പറ്റ, കൂത്തുപറമ്പ്, മട്ടന്നൂര്‍, വടകര, എലത്തൂര്‍, അമ്പലപ്പുഴ, നേമംമണ്ഡലങ്ങളിലാണ് ജെ.ഡി.യു മത്സരിച്ചത്.ഒരു മണ്ഡലത്തില്‍ പോലും പാര്‍ട്ടിക്ക് വിജയിക്കാനായില്ല. പരാജയം വിലയിരുത്താന്‍ ജെ.ഡി.യു അടുത്ത ഒന്നിന് കോഴിക്കോട് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് ഇടതു പക്ഷത്തേക്കുള്ള ക്ഷണം സ്വീകരിക്കേണ്ടിയിരുന്നുവെന്നാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉയരുന്ന അഭിപ്രായം. 12 ജില്ലാ കമ്മറ്റികളും അനുകൂലിച്ച മുന്നണി മാറ്റത്തെ മന്ത്രി കെ.പി മോഹനന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് എതിര്‍ത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീരേന്ദ്രകുമാറിന് ലഭിച്ച രാജ്യസഭാ സീറ്റും ജെ.ഡി.യുവിന്റെ മുന്നണി മാറ്റത്തെ തടഞ്ഞു. മുന്നണി മാറാതിരുന്നതിന് പുറമെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും പരാജയത്തിന് കാരണമായതായി പാര്‍ട്ടി വിലയിരുത്തുന്നു.

Top