
കൊച്ചി: ക്രിസ്മസിന് റിലീസ് ആയ ആട് 2 നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. വിജയാഘോഷ തിരക്കിനിടയില്‍ പുതിയ ബെന്‍സ് കാര്‍ സ്വന്തമാക്കാനെത്തിയ നടന്‍ ജയസൂര്യയെ ഞെട്ടിച്ച് ഷോറൂം ജീവനക്കാര്‍. ബെന്‍സിന്റെ ലക്ഷ്വറി എസ്‌യുവി ജിഎല്‍സി 220 ഡി സ്വന്തമാക്കാനാണ് ജയസൂര്യ ഷോറൂമിലെത്തിയത്. കൊച്ചിയിലെ ബെന്‍സ് ഡീലര്‍ഷിപ്പായ രാജശ്രീ മോട്ടോഴ്‌സിലാണ് ജയസൂര്യയും കുടുംബവുമെത്തിയത്. ഷോറൂമിലെത്തിയ താരത്തേയും കുടുംബത്തേയും സ്വീകരിച്ചത് ഷാജിപാപ്പനും പരിവാരങ്ങളുമാണ് സ്വീകരിച്ചത്. ഷോറൂം ജീവനക്കാര്‍ തന്നെ ആട് 2 വിലെ ഷാജിപാപ്പനും സര്‍ബത്ത് ഷമീറും അറയ്ക്കല്‍ അബുവുമൊക്കെയായി എത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Tags: jayasurya