ബിഹാറില്‍ ജെഡിയു-ബിജെപി ഭരണസഖ്യത്തില്‍ എരിച്ചില്‍ ..ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി നിതീഷ്!! പുകഞ്ഞ് ബിഹാര്‍ സഖ്യം

പട്‌ന: കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസ്സും ചേര്‍ന്നാണ് ബിജെപിക്ക് തിരിച്ചടി നല്‍കിയതെങ്കില്‍ ബിഹാറില്‍ മറ്റൊരു രൂപത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളെ പലപ്പോഴും പുകഴ്ത്തിയ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണിപ്പോള്‍. മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം വിപുലമായി ആഘോഷിക്കവെയാണ് ബിഹാറില്‍ ജെഡിയു-ബിജെപി ഭരണസഖ്യത്തില്‍ എരിച്ചില്‍ തുടങ്ങിയിരിക്കുന്നത്. മോദിയുടെ സുപ്രധാന പ്രഖ്യാപനമായിരുന്ന നോട്ട് നിരോധനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് നിതീഷ് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും ബിഹാറില്‍ സ്ഥാനമില്ലെന്നും നിതീഷ് സൂചിപ്പിച്ചു. പ്രത്യക്ഷത്തിലും പരോക്ഷമായും ബിജെപിയെ വിമര്‍ശിക്കുകയാരുന്നു നിതീഷ്. പൊതു തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങവെ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കമാണോ നിതീഷ് നടത്തുന്നതെന്ന് കണ്ടറിയണം. നിതീഷിന്റെ വിമര്‍ശനങ്ങള്‍ ഇങ്ങനെ…

ബിജെപി-ജെഡിയു സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കിയത് വഴി ജെഡിയുവില്‍ ഭിന്നതയുണ്ടായിരുന്നു. എല്ലാ പ്രശ്‌നങ്ങളും മുഖവിലക്കെടുക്കാതെ ബിജെപിക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു നിതീഷ് കുമാര്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു നോട്ട് നിരോധനം. രാജ്യത്ത് അഴിമതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തെ നേരത്തെ പ്രശംസിച്ച വ്യക്തി കൂടിയാണ് നിതീഷ്‌കുമാര്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. വിമര്‍ശനം ആദ്യമായി ആദ്യമായിട്ടാണ് നിതീഷ് നോട്ട് നിരോധനത്തെ ചോദ്യം ചെയ്യുന്നത്. എന്തു നേട്ടമാണ് നോട്ടം നിരോധനം മൂലം ഉണ്ടായതെന്ന് നിതീഷ് ചോദിച്ചു. നോട്ട് നിരോധനത്തെ ഞാന്‍ പിന്തുണച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാന്‍ ചോദിക്കുകയാണ്. എത്ര പേര്‍ക്ക് ഇതുകൊണ്ടു നേട്ടമുണ്ടായി. സമ്പന്നര്‍ അവരുടെ പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി…

കേന്ദ്രം അംഗീകരിക്കുന്നില്ല

ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിതീഷ് കുമാര്‍ മോദിയുടെ പദ്ധതികളെ വിമര്‍ശിച്ചത്. കള്ളപ്പണം വിദേശ ബാങ്കുകളിലേക്ക് വന്‍കിടക്കാര്‍ മാറ്റിയതിനെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു നിതീഷ് കുമാര്‍. മാത്രമല്ല സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാതിരുന്നതിനെയും നിതീഷ് ചോദ്യം ചെയ്തു. നിക്ഷേപം അനുവദിക്കില്ല സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിഹാറിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്തിടത്തോളം കാലം ബിഹാറില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കില്ലെന്ന് നിതീഷ് വ്യക്തമാക്കി. നാല് വര്‍ഷമായ എന്‍ഡിഎ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതോടൊപ്പം പരോക്ഷമായി വിര്‍ശിച്ച ട്വീറ്റും പിന്നീട് നിതീഷിന്റെ ഭാഗത്തുനിന്നുണ്ടായി. അഭിനന്ദിക്കുന്നു, പക്ഷേ… അഭിനന്ദനം അറിയിക്കുന്നതോടൊപ്പം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സര്‍ക്കാര്‍ ഉയരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നിതീഷ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞവര്‍ഷമുണ്ടായ പ്രളയത്തിന് ശേഷമാണ്് ജെഡിയു-ബിജെപി സഖ്യത്തില്‍ വിള്ളല്‍ പ്രകടമായത്. കേന്ദ്രം മതിയായ നഷ്ടപരിഹാരം അനുവദിക്കാത്തതാണ് ജെഡിയുവിന്റെ അനിഷ്ടത്തിന് കാരണം.

അമര്‍ഷത്തിന് മറ്റൊരു കാരണം പ്രളയം മൂലം ബിഹാറില്‍ 500 ലേറെ പേര്‍ മരിച്ചിരുന്നു. 1.6 കോടി ജനങ്ങളെ ബാധിക്കുകയും ചെയ്തു. 7636 കോടി രൂപയുടെ ധനസഹായമാണ് ബിഹാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മോദി ആകാശ മാര്‍ഗം ദുരന്ത മേഖല സന്ദര്‍ശിച്ചുതിരിച്ചു പോയി. പക്ഷേ പ്രഖ്യാപിച്ചത് വെറും 1711 കോടി മാത്രം. ഇതിലുള്ള അമര്‍ഷം ജെഡിയു നേതാക്കള്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. സഖ്യത്തിന്റെ ലക്ഷ്യം നടന്നില്ല ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ജെഡിയു ഏറെ കാലമായി ഉന്നയിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഇതാണ് സ്വകാര്യ നിക്ഷേപത്തിന്റെ കാര്യത്തില് ജെഡിയു നിലപാട് ശക്തമാക്കാന്‍ കാരണം. പ്രത്യേക പദവി ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിതീഷ് ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയത്. വര്‍ഗീയ കലാപങ്ങള്‍ ബിഹാറിന്റെ പല ഭാഗങ്ങളിലും അടുത്തിടെ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയിരുന്നു. പല സംഭവങ്ങള്‍ക്ക് പിന്നിലും ബിജെപി നേതാക്കളുടെ വര്‍ഗീയ പ്രസംഗവും മറ്റുമാണ് കാരണമായതെന്ന് ജെഡിയു നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു. മാത്രമല്ല, ബിജെപി നേതാക്കളെ നിലയ്ക്ക് നിര്‍ത്തണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top