പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബിജെപി ഘടകകക്ഷികളിൽ രൂപപ്പെട്ട പ്രതിസന്ധി വലിയ കുഴപ്പങ്ങളിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് ഇപ്പോൾ ഉണ്ടാകുന്നത്. ബീഹാറിലെ ഘടകക്ഷിയായ ജനതാദള്‍ യുണൈറ്റഡില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. നിമത്തിനെതിരെയുള്ള വിമർശനം ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിൻ്റെയും ദേശീയ ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയുടേയും പുറത്താക്കലിൽ കലാശിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിമയത്തിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതോടെയാണ് പ്രശാന്ത് കിഷോറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
പൗരത്വ നിയമത്തെ പാര്‍ലമെന്റിലും പുറത്തും ജെഡിയു പിന്തുണച്ചതിനെ പ്രശാന്ത് കിഷോര്‍ എതിര്‍ത്തിരുന്നു. പൗരത്വ നിയമത്തെ പാര്‍ലമെന്റിലും പുറത്തും ജെഡിയു പിന്തുണച്ചതിനെ പ്രശാന്ത് കിഷോര്‍ എതിര്‍ത്തിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് പുറത്താക്കലിന് നല്‍കുന്ന വിശദീകരണം. പവന്‍ വര്‍മയ്ക്ക് വേണമെങ്കില്‍ പുറത്തുപോകാമെന്നും ആരും പിടിച്ചുവയ്ക്കില്ലെന്നും നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു.
പ്രശാന്ത് കിഷോറിൻ്റെ പുറത്താകൽ വലിയ പ്രശ്നങ്ങളാകും ജെഡിയുവിൽ സൃഷ്ടിക്കുക. രാഷ്ട്രീയ തന്ത്രജ്ഞനും തെരഞ്ഞെടുപ്പ് വിശാരദനുമായി അറിയപ്പെടുന്ന പ്രശാന്ത് കിഷോർ ആദ്യ മോദി സർക്കാർ അധികാരത്തിലേറുന്നതിന് പിന്നിലെ തന്ത്രങ്ങളൊരുക്കിയ വ്യക്തിയായാണ് അറിയപ്പെടുന്നത്. അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് പ്രശാന്ത് കിഷോർ ജെഡിയുവിൽ അംഗമായത്. എന്നാൽ പൗരത്വ നിയമവുമായി ബപന്ധപ്പെട്ട് ശക്തമായ വിമർശനമാണ് അദ്ദേഹം ബിജെപിക്കെതിരെ ഉയർത്തിയത്.