ബീഹാർ: മഹാരാഷ്ട്ര മോഡലിൽ അധികാരം പിടിച്ചെടുക്കാൻ കരുക്കൾ നീക്കി മഹാസഖ്യം.

പട്ന: ബീഹാർ ഇലെക്ഷൻ കഴിഞ്ഞു. പ്രവചനങ്ങളെ ആസ്ഥാനത്താക്കി കൂടുതൽ കരുത്തോടെ NDA ബീഹാറിൽ തിളങ്ങി നിൽക്കുകയാണ്. നിതീഷ് കുമാറിന്റെ ജെഡിയു അല്പം ശോഭകെട്ടു എങ്കിലും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും അമിത്ഷായുടെ തന്ത്രങ്ങളും ബിജെപിയുടെ ലീഡ് ഉയർത്തി. ബിജെപി ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ഇനി അടുത്ത ലക്‌ഷ്യം സർക്കാർ രൂപീകരണമാണ്. സ്വാഭാവികമായും മുൻഗണന NDA യ്ക്ക് തന്നെയാണ്. ഗവർണർ ആദ്യം പരിഗണിക്കുന്നതും അവരെയായിരിക്കും. എന്നാൽ മഹാരാഷ്ട്ര ശൈലിയിൽ എതിർ ചേരിയിൽ വിള്ളലുണ്ടാക്കി എങ്ങനെയെങ്കിലും അധികാരത്തിൽ കയറുക എന്ന തന്ത്രവുമായി എതിർ ചേരിയായ മഹാ സഖ്യം ധ്രുവീകരണ ശ്രമങ്ങൾ തുടങ്ങി എന്നാണ് ബീഹാറിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ.

നിതീഷ് കുമാർ സർക്കാർ അധികാരത്തിലേറാൻ തയ്യാറെടുക്കുമ്പോൾ എതിർ ചേരിയായ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ പുതിയ കരുനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് നിതീഷിന്റെ പഴയ മിത്രവും ഇപ്പോഴത്തെ പ്രഖ്യാപിത ശത്രുവുമായ ലാലു പ്രസാദ് യാദവ് ആണെന്ന് പറയപ്പെടുന്നു. നിലവിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ജയിൽ ആണെങ്കിലും ഈ നീക്കത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ അദ്ദേഹം തന്നെയാണെന്ന് എതിർചേരിക്ക് തർക്കമില്ലാത്ത കാര്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൻഡിഎ മുന്നണിയിലെ ഘടക കക്ഷികളെ കൂടെക്കൂട്ടി അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് മഹാസഖ്യം. വികാസ്ശീൽ ഇൻസാൻ പാർട്ടിയും ഹിന്ദുസ്ഥാനി അവാം മോർച്ചയും ബിജെപി മുന്നണിയിലെ അയഞ്ഞ കക്ഷികളാണ് അവരെ കൂടെ കൂട്ടി ഉവൈസിയെയും കൂടെ നിർത്തിയാൽ അധികാരത്തിലെത്താൻ മഹാസഖ്യത്തിന് കഴിയുമെന്നാണ് കണക്ക് കൂട്ടൽ. മഹാരാഷ്ട്രയിലെ അവിയൽ മുന്നണി പോലൊന്ന് നിലവിലെ സാഹചര്യത്തിൽ ബിഹാറിൽ ethrattholam സാധ്യമാണ് എന്നുറപ്പില്ല. മഹാരാഷ്ട്രയിൽ നിന്നും പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട NDA നേതൃത്വം ഇതെല്ലം കാലേകൂട്ടി കണ്ട് പ്രതിരോധിക്കാൻ ഉള്ള തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ടാകും എന്നകാര്യം ഉറപ്പാണ്.

Top