ഈശോ’ വിവാദത്തിൽ സംവിധായകൻ ജീത്തു ജോസഫിനെതിരെ രൂക്ഷ വിമർശനം.

കൊച്ചി: ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും അപമാനിക്കുന്ന തരത്തിൽ സിനിമക്ക് ഈശോ ‘എന്ന് പേരിട്ട വിവാദം കൂടുതൽ വ്യാപിക്കുകയാണ് .അതിനിടെ ഫാദർ ജെയിംസ് പനവേലിയുടെ പ്രസംഗം സംവിധായകൻ ജീത്തു ജോസഫ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിലർ സംവിധായകനെതിരേ രൂക്ഷ വിമർശനവുമായി മുന്നോട്ടു വന്നത്.ജീത്തു ജോസഫിനോടുള്ള ആദരവ് നഷ്ടപ്പെട്ടെന്നും സിനിമാക്കാർ പൈസയ്‌ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നുമാണ് വിമർശനം.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പിന്തുണച്ചുള്ളതാണ് ഫാദറിന്റെ പ്രസംഗം. പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടയിലാണ് അദ്ദേഹം വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വൈറലായതോടെ നിരവധി പേരാണ് പ്രസംഗം പങ്കുവെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയ്‌ക്ക് ഈശോ എന്ന പേര് നൽകിയത് ഇതിനോടകം വൻ വിവാദങ്ങൾ സൃഷ്ടിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സിനിമ മതവികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ ഹർജിയ്‌ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹർജി തള്ളുകയായിരുന്നു.

Top