എന്നും ഒരേ ആളുകളെ തന്നെ കണി കണ്ട് മടുപ്പായി; 10പേര്‍ കാവലായി ഉണ്ടെന്ന് ഓസ്‌കാര്‍ ജേതാവ് ജെനിഫര്‍ ലോറന്‍സ്

Jennifer-Lawrence

ഹോളിവുഡ് സുന്ദരിമാരുടെ ഫോട്ടോ എടുക്കാന്‍ ക്യൂ നില്‍ക്കുകയാണ് പലരും. ആരാധകരും മാധ്യമപ്രവര്‍ത്തകരും പ്രെഫഷ്ണല്‍ ഫോട്ടോഗ്രാഫേഴ്‌സും അങ്ങനെ ഫോട്ടോ എടുക്കാന്‍ ഒട്ടുമിക്ക ആളുകളും ഉണ്ടാകും. ഇത് താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചാണ് പറഞ്ഞത്. എന്നാല്‍, ഫോട്ടോവിനുവേണ്ടി എന്നും താരങ്ങളുടെ വീട്ടിനു മുന്നില്‍ പോയി നിന്നാല്‍ എങ്ങനെയുണ്ടാകും.

കേള്‍ക്കാന്‍ രസകരമാണെങ്കിലും ഓസ്‌കാര്‍ ജേതാവ് ജെനിഫര്‍ ലോറന്‍സ് പറയുന്നത് അത് അത്ര സുഖകരമല്ലെന്നാണ്. എന്നും ഇത്തരം ആളുകളെ കണി കണ്ട് പോകേണ്ട അവസ്ഥയാണ് തനിക്കുള്ളതെന്ന് താരം പറയുന്നു. തന്റെ വീട് തനിക്കിപ്പോള്‍ ജയിലു പോലെയായി. എന്നും പത്ത് പുരുഷന്മാര്‍ തന്റെ വീടിന്റെ മുന്നില്‍ കാവലുണ്ടാകും. ജെനിഫറിന്റെ പുതിയ ഫോട്ടോ എടുക്കുന്നതിനു വേണ്ടിയാണ് ഇവര്‍ രാവും പകലും വീടിനു പുറത്തു കാത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നും ഒരേ ആളുകളെ തന്നെ കണി കണ്ട് ഉണര്‍ന്നു തനിക്ക് മടുപ്പായെന്നു ജെനിഫര്‍ തന്നെ പറയുന്നു. പക്ഷേ, ഇതില്‍ തനിക്ക് പരാതിപ്പെടാനൊന്നും താല്‍പര്യമില്ലെന്ന് താരം വെളിപ്പെടുത്തുന്നു. എന്നും 10 പുരുഷന്‍മാരാണ് എന്റെ വീടിനു പുറത്തുള്ളത്. ഞാന്‍ എന്നും രാവിലെ കണി കാണുന്നത് ഇവരെയാണ്.

പക്ഷേ, ഇതത്ര സുഖകരമല്ല. ഞാന്‍ ഇക്കാര്യം ഇതേ പ്രശ്നം അനുഭവിക്കുന്ന മറ്റു താരങ്ങളുമായി സംസാരിച്ചിരുന്നു. എന്നാല്‍, ഞങ്ങള്‍ ഇക്കാര്യം പരാതിപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം, ഞങ്ങള്‍ അങ്ങനെ ചെയ്താല്‍ ആളുകള്‍ പിണങ്ങിപ്പോകും. ഞങ്ങള്‍ ഭാഗ്യവാന്‍മാരല്ലേ. എന്നാണ് ജെനിഫറിന് ചോദിക്കാനുള്ളത്.
2012ല്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് ജെനിഫര്‍ ലോറന്‍സ്. എക്സ് മെന്‍-അപകാലിപ്സെ എന്ന ചിത്രത്തിലാണ് ജെനിഫര്‍ അവസാനമായി അഭിനയിച്ചത്.

Top