പോലീസ് കുടകില്‍; വീടുകള്‍ കയറി പരിശോധന…

കോട്ടയം: കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയെ തേടിയുള്ള പോലീസിന്റെ അന്വേഷണം കര്‍ണാടകത്തിലെ കുടകിലെത്തി. ഇവിടെ നിന്നാണ് ജസ്‌നയെ സംബന്ധിച്ച് വിവരങ്ങള്‍ കൂടുതലായി പോലീസിനെ അറിയിച്ചുള്ള ഫോണ്‍വിളികള്‍ വന്നത്. മാത്രമല്ല, ജസ്‌ന രഹസ്യമായി ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിന്തുടരുന്നുണ്ട്. മൊബൈല്‍ ടവറും ലൊക്കേഷനും പരിശോധിച്ചാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നത്. ജസ്‌ന ജീവനോടെയുണ്ടെന്നാണ് പോലീസ് നിഗമനം. ജസ്‌നയെ സംബന്ധിച്ച് പോലീസിന് കൂടുതല്‍ ഫോണ്‍ വിളികള്‍ വന്നത് കര്‍ണാടകയില്‍ നിന്നാണ്.

എന്നാല്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ജസ്‌ന കുടകില്‍ എത്തിയതിന്റെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ആരുടെ ഫോണില്‍ നിന്നാണ് വിളി വന്നത് എന്നാണ് പരിശോധിക്കുന്നത്. ഫോണ്‍ വിളിച്ചവരെ കണ്ടെത്താനായില്‍ തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വഷണ സംഘം. വിദ്യാര്‍ഥിനിക്ക് മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും അറിയാതെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ ജസ്‌നയുടെ കൈവശമുണ്ടായിരുന്നതായിട്ടാണ് അന്വേഷണത്തില്‍ തെളിയുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘം ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത്. നേരത്തെ കര്‍ണാടകയില്‍ പരിശോധന നടത്തിയ പോലീസ് ഇപ്പോള്‍ രണ്ടാംതവണയാണ് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top