യേശുവിന്റെ കല്ലറ അഞ്ചു നൂറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തുറന്നു.അല്‍ഭുതസ്പൂര്‍വം വിശ്വാസികള്‍

ജെറുസലേം:യേശുക്രിസ്തുവിന്റെ കല്ലറ അഞ്ചു നൂറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തുറന്നു.അല്‍ഭുതസ്പൂര്‍വം വിശ്വാസികള്‍
യേശുക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യേശുവിന്റെ കല്ലറ വീണ്ടും തുറന്നു. ഇതിന് മുമ്പ് ഏഡി 1555 ല്‍ ആണ് ഈ കല്ലറ തുറന്നത്.

ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ സ്ഥലമാണ് ഇത്. കല്ലറ അകത്താക്കിയിട്ടാണ് ദ ചര്‍ച്ച് ഓഫ് ഹോളി സെപല്‍ച്ചര്‍ ദേവാലയം പണിതിരിക്കുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്റ്റിക്, എത്യോപ്യന്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് എന്നീ സഭകളുടെ കൂട്ടായ്മയിലാണ് പള്ളി സംരക്ഷിക്കപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യമായി ക്രിസ്തുവിന്റെ കല്ലറ കണ്ടെത്തിയത് കോണ്‍സ്റ്ററ്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞിയായിരുന്നു.

നാഷനല്‍ ജിയോഗ്രഫി സൊസൈറ്റിയുടെ റസിഡന്റ് പുരാവസ്തു ഗവേഷകനായ ഫ്രഡറിക് ഹിബെര്‍ട്ട് ആണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. പുതിയ പല സത്യങ്ങളും ഗവേഷണഫലമായി ലോകത്തെ അറിയിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹവും സംഘവും. അതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ കാത്തിരിപ്പിലാണ് വിശ്വാസികളും.

Top