പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം; സംഘടനയ്ക്ക് പ്രവര്‍ത്തനാനുമതി നിഷധിച്ച് ഝാര്‍ഖണ്ഡ് സർക്കാർ

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തി. ഝാര്‍ഖണ്ഡ് സര്‍ക്കാരാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധം ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

പരിഷ്‌കരിച്ച ക്രിമിനല്‍ നിയമം 1908ലെ വകുപ്പ് പ്രകാരം സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണിനെ നിരോധിക്കുന്നെന്നാണ് സര്‍ക്കാര്‍ പ്രസ്താവന. ഝാര്‍ഖണ്ഡില്‍ സംഘടനയുടെ പ്രവര്‍ത്തനം ഇനി സാധ്യമല്ല. ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരോധനം നടപ്പിലാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോപ്പുലര്‍ ഫ്രണ്ട് ശക്തമായിട്ടുള്ള കേരളത്തില്‍ പലരും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടുകയും പ്രവര്‍ത്തകര്‍ സിറിയയിലേക്ക് പോകുകയും ചെയ്തതിന് തെളിവുണ്ടെന്നും ഝാര്‍ഖണ്ഡ് സര്‍്കകാര്‍ പ്രസ്താവനയില്‍ പറയുന്നു.

Top